സിഡ്‌നി: മൊസാംബിക്കില്‍നിന്നു കണ്ടെത്തിയത് കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍തന്നെയെന്ന് ഏകദേശം ഉറപ്പിച്ചതായി അന്വേഷണ സംഘം.
മലേഷ്യന്‍ വിമാനത്തിന്റേതെന്നു സംശയിക്കുന്ന രണ്ടു ഭാഗങ്ങളാണ് കഴിഞ്ഞ ദിവസം കണെ്്ടത്തിയതെന്നും ഇത് കാണാതായ ബോയിംഗ് 777 വിമാനത്തിന്റെ ഭാഗങ്ങളാകാന്‍ സാധ്യതയേറെയാണെന്നും ഓസ്‌ട്രേലിയന്‍ ഗതാഗത മന്ത്രി ഡാരന്‍ ചെസ്റ്റര്‍ അറിയിച്ചു. കൂടുതല്‍ പരിശോധനകള്‍ക്കു ശേഷം ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്്ടാകുമെന്നാണ് കരുതപ്പെടുന്നത്.
2014 മാര്‍ച്ച് എട്ടിനാണ് 239 യാത്രക്കാരുമായി മലേഷ്യന്‍ വിമാനം കാണാതായത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വിമാനം തകര്‍ന്നു വീണതായാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇപ്പോള്‍ വിമാനഭാഗങ്ങളെന്നു സംശയിക്കുന്നവ കണെ്്ടത്തിയ മൊസംബിക്കിന് 6000 കിലോമീറ്റര്‍ കിഴക്കാണിത്.
















