Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപി എംഎല്‍എമാര്‍ രാഷ്‌ട്രപതിയെ കണ്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2016, 11:03 pm IST
in India

ന്യൂദല്‍ഹി: രാഷ്‌ട്രീയ അനിശ്ചിതത്വം തുടരുന്ന ഉത്തരാഖണ്ഡിലെ ബിജെപി എംഎല്‍എമാര്‍ രാഷ്‌ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ രാഷ്‌ട്രീയ സ്ഥിതിഗതികള്‍ എംഎല്‍എമാര്‍ രാഷ്‌ട്രപതിയെ ധരിപ്പിച്ചു. ഒന്‍പത് വിമത കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപി സംഘത്തിനൊപ്പം രാഷ്‌ട്രപതിയെ കണ്ടു.

സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്ന് ഗവര്‍ണ്ണര്‍ കെ.കെ പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് കൈമാറി. ഹരീഷ് റാവത്ത് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്നും രാഷ്‌ട്രീയ അസ്ഥിരതയെ തുടര്‍ന്ന് ഭരണ നടപടികള്‍ തടസ്സപ്പെട്ടിരിക്കുകയാണെന്നും ഗവര്‍ണ്ണറുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതിനിടെ വിമത എംഎല്‍എമാര്‍ക്ക് നേതൃത്വം നല്‍കുന്ന മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണയുടെ മകന്‍ സാകേത് ബഹുഗുണയെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം പാര്‍ട്ടിയില്‍നിന്നും പുറത്താക്കി. വിമതനീക്കത്തിന്റെ ബുദ്ധികേന്ദ്രം സാകേത് ആണെന്ന് ആരോപിച്ചാണ് നടപടി.

ഉത്തരാഖണ്ഢില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അംഗസംഖ്യ പാര്‍ട്ടിക്കുണ്ടെന്ന് ബിജെപി വ്യക്തമാക്കിക്കഴിഞ്ഞു. ഒളിച്ചുകളിക്കാതെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപി കോണ്‍ഗ്രസിനെ വെല്ലുവിളിച്ചു. അടുത്ത തിങ്കളാഴ്ചയാണ് ഇനി നിയമസഭ സമ്മേളിക്കുന്നത്.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണിയും പാര്‍ട്ടി ട്രഷറര്‍ മോത്തിലാല്‍ വോറയും രാഷ്‌ട്രപതിയെ കണ്ടിട്ടുണ്ട്. അഹമ്മദ് പട്ടേല്‍, അംബികാ സോണി, കപില്‍ സിബല്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. ബിജെപി പ്രതിനിധിസംഘത്തിന് ശേഷമായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്‌ട്രപതിയെ കണ്ടത്.

ബിജെപി ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്നും കേന്ദ്രഭരണത്തിന്റെ അധികാരമുപയോഗിച്ചുകൊണ്ട് ഉത്തരാഖണ്ഢില്‍ ഭരണം അട്ടിമറിക്കുകയാണെന്നും മുഖ്യമന്ത്രി ഹരീഷ് റാവത്ത് ആരോപിച്ചു. എന്നാല്‍ അഴിമതി നിറഞ്ഞ ഭരണമാണ് ഹരീഷ് റാവത്ത് സംസ്ഥാനത്ത് നടത്തുന്നതെന്നും സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി ഭൂമി നല്‍കിയതില്‍ പോലും കോടികളുടെ അഴിമതി നടന്നതായും ബിജെപി ആരോപിച്ചു. ഖനന മാഫിയയെ സഹായിക്കുകയെന്ന ലക്ഷ്യത്തിനു വേണ്ടി സ്മാര്‍ട്ട്‌സിറ്റി പദ്ധതിയെ സംസ്ഥാനത്ത് മാറ്റിയിരിക്കുകയാണെന്നും ബിജെപി ആരോപിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഒറ്റച്ചാട്ടം, ശ്രീ ഫൈനലില്‍

Football

കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ സഹപരിശീലകനായി ഷഫീഖ് ഹസ്സന്‍ തുടരും

Sports

റിഷികാന്ത സിംഗ്: 150 രൂപ ദിവസവേതനത്തില്‍ നിന്ന് കോമണ്‍വെല്‍ത്ത് വെള്ളി വരെ

Kerala

പെൺകുട്ടിയെ ശല്യപ്പെടുത്തിയത് തടഞ്ഞതിലെ വൈരാഗ്യം; യുവാവിനെ അയൽവാസി തലയ്‌ക്കടിച്ച് കൊല്ലാൻ ശ്രമിച്ചു

India

മൈസൂരു-ചെന്നൈ വന്ദേഭാരതില്‍ യാത്രക്കാരന് നല്‍കിയ പരിപ്പുവടയില്‍ ഫെവിക്വിക്ക് ട്യൂബ്

പുതിയ വാര്‍ത്തകള്‍

ചിത്രരാമായണം11: ലക്ഷ്മണോപദേശം

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

പെട്രോളിലെ എത്തനോൾ,ഇ 20: ആരോപണങ്ങൾക്കെതിരേ ഗഡ്കരി കോടതിയിലേക്ക്

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

അസം പ്രളയ ദുരുതത്തിൽത്തന്നെ; 68 മരണം, 5 ലക്ഷം പേരെ ദുരിതം ബാധിച്ചു; രക്ഷാ-സേവന പ്രവർത്തനം തുടരുന്നു

‘പാർട്ടിക്ക് പിണറായി സർക്കാരിനെ നിയന്ത്രിക്കാനായില്ല’; കനത്ത തോൽവിക്ക് കാരണം കണ്ടെത്തി സിപിഎം അവലോകന റിപ്പോർട്ട്

ജന്തർ മന്തർ വിദ്യാർത്ഥിക്കൂട്ടത്തിൽ കയറിക്കൂടിയത് 2873 കുറ്റവാളികൾ: ദൽഹി പോലീസ്; ഇനം തിരിച്ചുള്ള കുറ്റവാളിപ്പട്ടിക ഇങ്ങനെ…

രാമസ്പര്‍ശം11: രണ്ടു വരങ്ങള്‍, ഒരു യുഗത്തിന്റെ വഴിത്തിരിവ്

യുകെയില്‍ നടന്ന അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള വാര്‍ഷിക സമ്മേളനത്തില്‍ അഞ്ചാം ഖലീഫയും ആത്മീയ നേതാവുമായ ഹദ്റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് സാഹിബ് സമാപന പ്രഭാഷണം നടത്തുന്നു

വിശ്വാസികള്‍ വാക്കിലും പ്രവര്‍ത്തിയിലും ദൈവഭയം പുലര്‍ത്തണം: മസ്‌റൂര്‍ അഹ്‌മദ്

മില്‍മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; സഖാക്കള്‍ മില്‍മയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.