കേരള സംഗീത നാടക അക്കാദമിയുടെ പ്രവാസി നാടക മത്സരത്തില്‍ കോന്നി സ്വദേശിയായ അനില്‍ സോപാനം സംവിധാനം ചെയ്ത ‘നാഴി മണ്ണ്’ മികച്ച രണ്ടാമത്തെ നാടകം ആയി തിരഞ്ഞെടുത്തു. ഗള്‍ഫ് രാജ്യത്തുടനീളം നടത്തിയ മത്സരത്തില്‍ നിന്നുമാണ് പുരസ്കാരം. പ്രകൃതിയെ ചൂഷണം ചെയ്തു കൃഷി ചെയ്യാനുള്ള നെല്‍വയലുകള്‍ നികത്തി ഫ്ളാറ്റുകള്‍ പണിതു പിന്നീട് ഭക്ഷണം വലിയ വിലകൊടുത്തു വാങ്ങേണ്ടി വരുന്ന മധ്യവര്‍ഗത്തിന്റെ ദുരവസ്ഥയും അതിന്റെ പ്രതിരോധിക്കാന്‍ സ്ത്രീകള്‍് നടത്തുന്ന ധീരമായ ശ്രമങ്ങളും ഒക്കെയാണ് നാടകം ചര്‍ച്ച ചെയ്യുന്നത്. പ്രദീപ് മണ്ടൂരാണ് നാടകരചന
നേരത്തെ ജി സി സി റേഡിയോ നാടക മത്സരത്തില്‍ അനില്‍ സോപാനം സംവിധാനം ചെയ്ത ചുടല മികച്ച നാടകമായും മികച്ച സംവിധായനായും തിരഞ്ഞെടുത്തിരുന്നു തുടര്‍ച്ചയായ നാലാം തവണയാണ് അനില്‍ സോപാനം പുരസ്കാരങ്ങള്‍ നേടുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ അനില്‍ സോപാനം സംവിധാനം ചെയ്ത നാടകമായിരുന്നു മികച്ച ജനപ്രിയ നാടകം ആയി തിരഞ്ഞെടുത്തിരുന്നത്.
നിരവധി നാടകങ്ങള്‍ക്ക് രചന നിര്‍വഹിച്ച അനില്‍ സോപാനം സംവിധാനം ചെയ്ത ഹ്രസ്വചിത്രങ്ങള്‍ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്
മലയാളത്തിലെ ഒരു പ്രമുഖ ബാനറിനു വേണ്ടി തിരക്കഥ ഒരുക്കുന്ന തിരക്കിലാണ് ഇപ്പോള്‍ . കഴിഞ്ഞ പത്തുവര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന അനില്‍ സോപാനം കോന്നി മുരിങ്ങമംഗലം സ്വദേശിയാണ്. മാര്‍ച്ച് 28 ന് തിരുവനന്തപുരം സഹകരണ ബാങ്ക് ഓടിട്ടോരിയത്തില്‍ വച്ച് മുഖമന്ത്രി പുരസ്കാരം വിതരണം ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക: