ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും ഉള്‍പ്പെട്ട നാഷണല്‍ ഹെറാള്‍ഡ് കേസിന്റെ വിചാരണ അടുത്തമാസം എട്ടിലേക്ക് മാറ്റി. സാമ്പത്തിക ഇടപാടുകളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം ആവശ്യമുണ്ടെന്ന് കോണ്‍ഗ്രസ് കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വിചാരണ നീട്ടിവെച്ചത്.
സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജിയില്‍ നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട കോണ്‍ഗ്രസിന്റേയും അസോസിയേറ്റഡ് ജേര്‍ണല്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റേയും ബാലന്‍സ് ഷീറ്റുകള്‍ ഹാജരാക്കാന്‍ പാട്യാല കോടതി ആവശ്യപ്പെട്ടിരുന്നു.
ഇതിനെ തുടര്‍ന്ന് 2010- 2011ലെ സാമ്പത്തിക ഇടപാടുകളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം നീട്ടിനല്‍കണമെന്ന് അഭിഭാഷകന്‍ മുഖാന്തിരം കോടതിയില്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു.
എജെഎല്ലും യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡുമായി നടന്ന ഇടപാടുകളില്‍ സാമ്പത്തിക ക്രമക്കേടുണ്ടെന്ന് സ്വാമിയുടെ ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പലിശ രഹിത വായ്‌പയായി 90.25 കോടി രൂപ (13 മില്യണ്‍ യുഎസ് ഡോളര്‍) നാഷണല്‍ ഹെറാള്‍ഡിന്റെ ഉടമസ്ഥരായ എജെഎല്ലിന് നല്‍കിയിരുന്നു. ഇതില്‍ ക്രമക്കേടുണ്ടെന്നാണ് ആരോപണം. 1938ല്‍ ജവഹര്‍ലാല്‍ നെഹ്രുവാണ് നാഷണല്‍ ഹെറാള്‍ഡിന് രൂപം നല്‍കിയത്.
















