മുംബൈ: അടച്ചുപൂട്ടിയ കിങ്ഫിഷര്‍ എയര്‍ലൈന്‍സിലെ ജീവനക്കാര്‍ക്ക് നല്‍കാനുള്ള കുടിശിക വിജയ് മല്യ നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്, ഇതിനൊപ്പം ബാങ്കുകള്‍ക്ക് സ്വീകാര്യമായ രീതിയില്‍ കടം മടക്കിയടക്കാനുള്ള പദ്ധതി മല്യ തയ്യാറാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മല്യ തന്റെ ആസ്തി പുനരവലോകനം ചെയ്തുവരികയാണ്. കുടിശിക ഒറ്റത്തവണ സെറ്റില്‍മെന്റ് പദ്ധതി പ്രകാരം തീര്‍ക്കുമെന്നാണ് സൂചന.
2012ല്‍ കിംഗ്ഫിഷര്‍ പൂട്ടിയപ്പോള്‍ ജീവനക്കാര്‍ക്ക് ഒന്നും നല്‍കിയിരുന്നില്ല. അതേസമയം മല്യ നിശാപാര്‍ട്ടികള്‍ക്കും ക്രിക്കറ്റ് കഌബ്ബുകളുടെ ഓഹരിവ്ാങ്ങാനും ഫോര്‍മുല വണ്‍ കാറോട്ടത്തിനും വലിയ തുകകള്‍ ചെലവിടുന്നതായും വാര്‍ത്തയുണ്ട്. ഈ സാഹചര്യത്തില്‍ ജീവനക്കാരുടെ കുടിശിക നല്‍കി താന്‍ കള്ളനും തട്ടിപ്പുകാരനുമാണെന്ന വാദം ഇല്ലാതാക്കാന്‍ മല്യ ശ്രമിച്ചേക്കുമെന്നാണ് വിവരം.
















