ഇസ്ലാമബാദ്: പാക്കിസ്ഥാന്‍ ദേശീയദിനാഘോഷത്തില്‍ തലസ്ഥാനത്ത് സെല്‍ഫോണ്‍- ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ക്ക് താത്കാലിക വിലക്ക്. ഭീകരവാദികളുടെ ആക്രമണം ഭയന്നാണ് മൂന്നു ദിവസത്തേക്ക് ഈ താത്കാലിക വിലക്ക്.
ദേശീയദിനത്തിനുള്ള സൈനികപരേഡിന്റെ റിഹേഴ്‌സലില്‍ ആക്രമണം ഉണ്ടാകുമെന്ന ആശങ്കയെ തുടര്‍ന്നാണ് നടപടി. തലസ്ഥാനമായ ഇസ്ലാമബാദിലും റാവല്‍പിണ്ടിയിലുമാണ് സെല്‍ഫോണ്‍ സേവനം തടസപ്പെടുക.
ബുധനാഴ്ചയാണ് പാക്കിസ്ഥാന്റെ ദേശീയ ദിനാഘോഷം. ആഘോഷത്തില്‍ സൈന്യത്തിന്റെ പരേഡിന് പുറമേ പ്രധാന ആയുധങ്ങളുടെ പ്രദര്‍ശനവും സാംസ്‌കാരിക പരിപാടികളും ഉണ്ടാകും. മൊബൈല്‍ ഫോണ്‍ തടസം ഇന്നലെ മുതല്‍ തുടങ്ങി. ഇപ്പോള്‍ നടക്കുന്ന റിഹേഴ്‌സല്‍ സ്ഥലത്ത് അടക്കം പോലീസ് പട്രോളിങ് നടക്കുന്നുണ്ട്. 23ന് രാവിലെ മുതല്‍ ഉച്ചവരെ സെല്‍ഫോണ്‍ സേവനങ്ങള്‍ തടസപ്പെടും. ഈ പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യങ്ങളും താത്കാലികമായി തടയും.
ഭീകരഭീഷണി നിലനില്‍ക്കുന്നതിനാല്‍ കര്‍ശ്ശനമായ സുരക്ഷാ ഒരുക്കങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 2008 മാര്‍ച്ച് 23നാണ് അവസാനമായി സൈനിക പരേഡ് നടന്നത്. പിന്നീട് സുരക്ഷാ പ്രശ്‌നങ്ങള്‍ മൂലം നിര്‍ത്തുകയായിരുന്നു.
















