ന്യൂദല്‍ഹി: സന്നദ്ധസംഘടനയുടെ മറവില്‍ കോടികളുടെ വിദേശ ഫണ്ട് തിരിമറി സംബന്ധിച്ച് മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ (എഎസ്ജി) ഇന്ദിര ജെയ്‌സിങ്ങിനെതിരെ സിബിഐ അന്വേഷണം വന്നേക്കും. അഭിഭാഷകരുടെ കൂട്ടായ്‌മയിലുള്ള എന്‍ജിഒയെ നയിക്കുന്നത് ഇന്ദിര ജെയ്‌സിങ്ങാണ്. എഎസ്ജി പദവിയില്‍ ഇരിക്കുമ്പോള്‍ തന്നെ എന്‍ജിഒയുടെ പേരില്‍ 11 കോടി രൂപ വിദേശ ഫണ്ട് സ്വീകരിച്ചത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
2009-2012 കാലഘട്ടത്തിലാണ് ഇവര്‍ എഎസ്ജി ആയിരുന്നത്. സര്‍ക്കാരില്‍ പ്രധാനപ്പെട്ട സ്ഥാനം വഹിക്കുമ്പോള്‍ തന്നെ വിദേശഫണ്ട് സ്വീകരിച്ചത് ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ടിന്റെ (എഫ്‌സിആര്‍എ) ലംഘനമാണ്. ഇവര്‍ക്കെതരെയുള്ള അന്വേഷണത്തിന്റെ സ്വഭാവം എന്തായിരിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും സിബിഐക്ക് ഇവര്‍ക്കെതിരെ നിരവധി തെളിവുകള്‍ ലഭ്യമാണ്.
മുംബൈ ആസ്ഥാനമായുള്ള സംഘടനയുടെ അക്കൗണ്ട് ബുക്കില്‍ വിദേശഫണ്ട് വെട്ടിപ്പ് വ്യക്തമാണ്. 2009-10 മുതല്‍ 2014-15 വരെയുള്ള കാലഘട്ടത്തിലെ അക്കൗണ്ടുകള്‍ മന്ത്രാലയം പരിശോധിച്ചിരുന്നു.
അഭിഭാഷകരുടെ കൂട്ടായ്‌മയിലുള്ള എന്‍ജിഒയിലെ വിദേശഫണ്ട് വിനിമയ ക്രമക്കേട് സംബന്ധിച്ച് രാജ്കുമാര്‍ ശര്‍മ്മ എന്നയാളാണ് പരാതി നല്‍കിയത്.
















