ഈറോഡ്: കഴിഞ്ഞദിവസം ദുരൂഹസാഹചര്യത്തില്‍ മരിച്ച ദളിത് മധ്യവയസ്‌കന്റെ മരണത്തെ ചൊല്ലി ഈറോഡില്‍ സംഘര്‍ഷം. ചിന്നസാമിയുടെ (50) മൃതദേഹമാണ് ശനിയാഴ്ച പെരുന്തുറൈയിലെ കിണറ്റില്‍ കണ്ടെത്തിയത്.
കഴിഞ്ഞദിവസം ക്ഷേത്രത്തിലെ ഉത്സവത്തിലുണ്ടായ ആക്രമിക്കപ്പെട്ട ദളിത് യുവാവിന്റെ പ്രശ്‌നത്തെപറ്റി സംഘടനയുമായി സംസാരിക്കുവാന്‍ പോയതാണ് മരിച്ച ചിന്നസ്വാമി.
ചിന്നസ്വാമിയുടെ മൃതദേഹം കോയമ്പത്തൂരിലേക്ക് കൊണ്ടുവന്നു. മരണത്തിന് കാരണക്കാരുടെ അറസ്റ്റ് ആവശ്യപെട്ട് ദളിത് സംഘടനകള്‍ പ്രകടനം നടത്തി. ശരീരത്തില്‍ മുറിവുകള്‍ ഇല്ലാത്തതിനാല്‍ കാല്‍ വഴുതി കിണറ്റില്‍ വീണതാകാമെന്നും അന്വേഷണം തുടങ്ങിയതായും പോലീസ് പറഞ്ഞു.
കഴിഞ്ഞ ആഴ്‌ച്ച ഉയര്‍ന്ന ജാതിയില്‍ നിന്നും വിവാഹം കഴിച്ചതിനാല്‍ ദളിത് യുവാവിനെ ഒരു സംഘം കൊന്നിരുന്നു.
















