ന്യൂദല്‍ഹി: രാജ്യത്ത് 908 ഐപിഎസ് പോസ്റ്റുകളില്‍ ഒഴിവുണ്ടെന്ന് കണക്കുകള്‍. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അടക്കം 114 ഒഴിവുകളാണ് ഇവിടെ മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2016 ജനുവരി ഒന്നിന് പുറത്തിറങ്ങിയ കണക്കുകള്‍ പ്രകാരമാണ് ഇത്. നിലവില്‍ 3894ഐപിഎസ് ഉദ്യോഗസ്ഥര്‍ രാജ്യത്ത് സര്‍വ്വീസിലുണ്ട്. ഇതില്‍ 140 പേര്‍ പ്രൊബേഷനിലാണ്.
കൂടാതെ 2015 ഐപിഎസ് ബാച്ച് ട്രെയിനിങ്ങിലാണ്. ഉത്തര്‍പ്രദേശില്‍ നിലവില്‍ 517 ഐപിഎസ് സീറ്റുകള്‍ ഉള്ളതില്‍ 114 പോസ്റ്റുകളിലേക്കുള്ള ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുകൂടാതെ പശ്ചിമ ബംഗാള്‍- 88, ഒഡീഷ- 79, കര്‍ണ്ണാടക- 72 എന്നിങ്ങനെയാണ് ഒഴിവുകളും രേഖപ്പെടുത്തിയിട്ടുണ്ട്.
900ല്‍ അധികം ഐപിഎസ് പോസ്റ്റുകളില്‍ ഒഴിവുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെന്നും അതുകൊണ്ടുതന്നെ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുര്വന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം ഐപിഎസ് പരീക്ഷയുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിനും യുപിഎസ്‌സിക്കുമെയിരായുള്ള കേസുകളും കോടതിയില്‍ ഇനിയും തീര്‍പ്പു കല്‍പ്പിക്കാനുണ്ടെന്നും മന്ത്രാലയ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
















