ഭുവനേശ്വര്‍: ഒഡീഷയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗജന്യ തീര്‍ത്ഥാനത്തിനായി സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചു. വരിഷ്ട നാഗരിക തീര്‍ത്ഥ യാത്ര യോജന (ബിഎന്‍ടിവൈവൈ) എന്ന പേരില്‍ സംസ്ഥാനത്തെ മുതിര്‍ന്ന പൗരന്മാര്‍ക്ക് മൂന്ന് സ്ഥലങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ തികച്ചും സൗജന്യമായി തീര്‍ത്ഥാടനം നടത്താന്‍ സാധിക്കും. രാമേശ്വരം- മധുര, ഹരിദ്വാര്‍- ഋഷികേശ്, അലഹബാദ്- വാരാണസി തുടങ്ങിയ സ്ഥലങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ തീര്‍ത്ഥാടനം നടത്താനുള്ള അവസരമാണ് ലഭിക്കുക.
എന്നാല്‍ തീര്‍ത്ഥാടന കേന്ദ്രം ഏതെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കും. ഐആര്‍സിടിസിയുമായി സഹകരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഇത് നടപ്പിലാക്കുന്നത്.
തെരഞ്ഞെടുക്കപ്പെടുന്ന 1000 പേര്‍ക്കാണ് അവസരം ലഭിക്കുക. തീര്‍ത്ഥാടകര്‍ സഞ്ചരിക്കുന്ന ട്രെയിനില്‍ ഡോക്ടര്‍മാരുടെ സേവനവും ഭക്ഷണം അടക്കമുള്ള എല്ലാ സൗകര്യങ്ങളും ഇന്‍ഷുറന്‍സും ഉണ്ടായിരിക്കുന്നതാണ്.
പ്രതിവര്‍ഷം 45 കോടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിനായി വകയിരുത്തിയിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളായ രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലും മുതിര്‍ന്ന പൗരന്മാര്‍ക്കായി സൗജന്യ തീര്‍ത്ഥാടനം നടത്തുന്നുണ്ട്.
















