Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശ്രദ്ധ വികസനത്തില്‍ മാത്രം: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2016, 11:38 pm IST
in India

ന്യൂദല്‍ഹി: പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തുന്ന അനാവശ്യ വിവാദങ്ങളിലല്ല വികസനത്തില്‍ മാത്രമാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സര്‍ക്കാരിന്റെ ശ്രദ്ധതിരിക്കാനുള്ള പ്രതിപക്ഷ ശ്രമത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വീണുപോകരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. രണ്ടുദിവസം നീണ്ടുനിന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ സമാപന പ്രസംഗം നടത്തുകയായിരുന്നു മോദി.

കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഗ്രാമഗ്രാമാന്തരങ്ങളിലെത്തിക്കുകയെന്നതാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ചുമതല. പ്രതിപക്ഷത്തിന്റെ കുപ്രചാരണങ്ങളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒഴിഞ്ഞുനില്‍ക്കണം. നമ്മുടെ വികസന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയെന്നതാണ് അവരുടെ അന്തിമ ലക്ഷ്യം, മോദി ഓര്‍മ്മപ്പെടുത്തി.

സര്‍ക്കാര്‍ നടത്തുന്ന വികസന ഭരണം ചിലര്‍ക്ക് രുചിക്കുന്നില്ല. ഭരണത്തിന്റെ പ്രയോജനങ്ങള്‍ ജനങ്ങളിലെത്തുന്നത് തടയാനാണ് ശ്രമം നടക്കുന്നത്. സ്വാതന്ത്ര്യലബ്ധിക്ക് ഏഴുപതിറ്റാണ്ടുകളോടടുത്തിട്ടും വൈദ്യുതിയില്ലാതിരുന്ന 18,500 ഗ്രാമങ്ങളില്‍ ഒരു വര്‍ഷംകൊണ്ട് 6,000 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിച്ചിട്ടുണ്ട്. 2018ന് മുമ്പായി ബാക്കി മുഴുവന്‍ ഗ്രാമങ്ങളില്‍ക്കൂടിയും വൈദ്യുതി ലഭ്യമാക്കും. ഇത്രവര്‍ഷം ഭരിച്ചിട്ടും അടിസ്ഥാന ആവശ്യമായ വൈദ്യുതിപോലും ജനങ്ങള്‍ക്ക് ലഭ്യമാക്കാതിരുന്നവരാണ് സര്‍ക്കാരിനെ വിമര്‍ശിക്കുന്നത്. ബിജെപിയെ വടവൃക്ഷമായി വളര്‍ത്തുകയാണ് നമ്മുടെ കര്‍ത്തവ്യം. രണ്ടുവര്‍ഷത്തോളമായ ഭരണത്തിന്റെ ഫലമായി രാജ്യത്തുനിന്നും അഴിമതിയെ മാറ്റിനിര്‍ത്താന്‍ സാധിച്ചെന്നും മോദി പറഞ്ഞു. ബിജെപിയും കേന്ദ്രസര്‍ക്കാരും ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നതെന്നും പ്രധാനമന്ത്രി സമാപന പ്രസംഗത്തില്‍ വ്യക്തമാക്കി.

ഗ്രാമോദയം വഴി ഭാരത ഉദയം എന്ന മുദ്രാവാക്യവുമായി ഏപ്രില്‍ 14 മുതല്‍ 24വരെ പത്തുദിവസം നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടികള്‍ ബിജെപി രാജ്യവ്യാപകമായി സംഘടിപ്പിക്കുമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിര്‍വാഹക സമിതി യോഗത്തെ അറിയിച്ചു. ഡോ. അംബേദ്ക്കര്‍ ജയന്തി ദിനമായ 14 മുതല്‍ പഞ്ചായത്തിരാജ് ദിനമായ 24 വരെയാണ് പരിപാടികള്‍. 14,15,16 തീയതികളിലായി സാമൂഹ്യസമരസതാ സന്ദേശമുയര്‍ത്തി ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ അംബേദ്ക്കറുടെ വിചാരധാരകള്‍ ജനങ്ങളിലെത്തിക്കാന്‍ സമ്പര്‍ക്കപരിപാടികള്‍ നടത്തും. 18,19,20 തീയതികളില്‍ ഗ്രാമങ്ങളില്‍ കിസാന്‍ സഭകള്‍ സംഘടിപ്പിക്കും. 21 മുതല്‍ 24 വരെയുള്ള ദിവസങ്ങളില്‍ ഗ്രാമസഭകളില്‍ അതതു ഗ്രാമങ്ങളുടെ വികസന പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. 2016-17 പൊതുബജറ്റില്‍ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ഗ്രാമങ്ങള്‍ക്കായി അനുവദിച്ചിരിക്കുന്ന 80 ലക്ഷം രൂപ ഫലപ്രദമായി വിനിയോഗിക്കുന്നത് ഗ്രാമസഭകള്‍ ചര്‍ച്ച ചെയ്യും.

ഏപ്രില്‍ 14ന് അംബേദ്ക്കര്‍ ജയന്തി ദിനത്തില്‍ മധ്യപ്രദേശിലെ മഹൂമില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തി അംബേദ്ക്കര്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് വലിയ പൊതുസമ്മേളനത്തെയും ഇവിടെ മോദി അഭിസംബോധന ചെയ്യും. ഏപ്രില്‍ 24ന് ജംഷഡ്പൂരില്‍ നടക്കുന്ന പഞ്ചായത്ത് പ്രതിനിധിസമ്മേളനത്തിലും പ്രധാനമന്ത്രി മാര്‍ഗ്ഗനിര്‍ദ്ദേശം നടത്തും. രാജ്യത്തെ എല്ലാ പഞ്ചായത്തുകളിലും പരിപാടിയുടെ തല്‍സമയ സംപ്രേഷണം സംഘടിപ്പിക്കും.

ഗ്രാമോദയംവഴി ഭാരത ഉദയം എന്ന സാമൂഹ്യ പ്രമേയം മുന്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്ക്കരി അവതരിപ്പിച്ചു. കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമര്‍ പിന്തുണച്ചു.

രാഷ്‌ട്രീയ പ്രമേയം മുന്‍ ദേശീയ അധ്യക്ഷനായ വെങ്കയ്യ നായിഡു അവതരിപ്പിച്ചപ്പോള്‍ സരോജ്പാണ്‌ഡെ പിന്തുണച്ചു. സംഘടനാ വിഷയങ്ങള്‍ ദേശീയ സംഘടനാ സെക്രട്ടറി രാംലാലും മറ്റു വികസന നേട്ടങ്ങള്‍ സുഷമാ സ്വരാജ്, പീയൂഷ് ഗോയല്‍, പ്രകാശ് ജാവദേക്കറും ദേശീയ നിര്‍വാഹക സമിതിയില്‍ വിശദീകരിച്ചു.

രാഷ്‌ട്രീയ പ്രതിയോഗികളെ അംഗീകരിക്കുന്നതായും എന്നാല്‍ രാഷ്‌ട്രവിരോധം വെച്ചുപൊറുപ്പിക്കില്ലെന്നും ദേശീയ നിര്‍വാഹക സമിതി തീരുമാനങ്ങള്‍ വിശദീകരിച്ചു നടത്തിയ പത്രസമ്മേളനത്തില്‍ കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഒറ്റച്ചാട്ടം, ശ്രീ ഫൈനലില്‍

Football

കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ സഹപരിശീലകനായി ഷഫീഖ് ഹസ്സന്‍ തുടരും

Sports

റിഷികാന്ത സിംഗ്: 150 രൂപ ദിവസവേതനത്തില്‍ നിന്ന് കോമണ്‍വെല്‍ത്ത് വെള്ളി വരെ

Kerala

പെൺകുട്ടിയെ ശല്യപ്പെടുത്തിയത് തടഞ്ഞതിലെ വൈരാഗ്യം; യുവാവിനെ അയൽവാസി തലയ്‌ക്കടിച്ച് കൊല്ലാൻ ശ്രമിച്ചു

India

മൈസൂരു-ചെന്നൈ വന്ദേഭാരതില്‍ യാത്രക്കാരന് നല്‍കിയ പരിപ്പുവടയില്‍ ഫെവിക്വിക്ക് ട്യൂബ്

പുതിയ വാര്‍ത്തകള്‍

ചിത്രരാമായണം11: ലക്ഷ്മണോപദേശം

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

പെട്രോളിലെ എത്തനോൾ,ഇ 20: ആരോപണങ്ങൾക്കെതിരേ ഗഡ്കരി കോടതിയിലേക്ക്

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

അസം പ്രളയ ദുരുതത്തിൽത്തന്നെ; 68 മരണം, 5 ലക്ഷം പേരെ ദുരിതം ബാധിച്ചു; രക്ഷാ-സേവന പ്രവർത്തനം തുടരുന്നു

‘പാർട്ടിക്ക് പിണറായി സർക്കാരിനെ നിയന്ത്രിക്കാനായില്ല’; കനത്ത തോൽവിക്ക് കാരണം കണ്ടെത്തി സിപിഎം അവലോകന റിപ്പോർട്ട്

ജന്തർ മന്തർ വിദ്യാർത്ഥിക്കൂട്ടത്തിൽ കയറിക്കൂടിയത് 2873 കുറ്റവാളികൾ: ദൽഹി പോലീസ്; ഇനം തിരിച്ചുള്ള കുറ്റവാളിപ്പട്ടിക ഇങ്ങനെ…

രാമസ്പര്‍ശം11: രണ്ടു വരങ്ങള്‍, ഒരു യുഗത്തിന്റെ വഴിത്തിരിവ്

യുകെയില്‍ നടന്ന അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള വാര്‍ഷിക സമ്മേളനത്തില്‍ അഞ്ചാം ഖലീഫയും ആത്മീയ നേതാവുമായ ഹദ്റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് സാഹിബ് സമാപന പ്രഭാഷണം നടത്തുന്നു

വിശ്വാസികള്‍ വാക്കിലും പ്രവര്‍ത്തിയിലും ദൈവഭയം പുലര്‍ത്തണം: മസ്‌റൂര്‍ അഹ്‌മദ്

മില്‍മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; സഖാക്കള്‍ മില്‍മയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.