ന്യൂദല്‍ഹി: പ്രധാന്‍ മന്ത്രി ഫസല്‍ ബീമാ യോജനയുടെ ഭാഗമായി ബാങ്കുകളുടേയും ഇന്‍ഷുറന്‍സ് കമ്പനിയുടേയും തലവന്മാരുമായി പ്രധാനമന്ത്രി കുടിക്കാഴ്‌ച്ച നടത്തും. ഈ കര്‍ഷക ഇന്‍ഷുറന്‍സ് പദ്ധതിയയുടെ വിജയത്തിനുള്ള ആസൂത്രണം സംബന്ധിച്ചാണ് കൂടിക്കാഴ്ച. കര്‍ഷകര്‍ കുറഞ്ഞ പ്രീമിയം തുക അടച്ച് നേട്ടമുണ്ടാക്കുന്നതാണ് പദ്ധതി. ഏപ്രില്‍ ഒന്നുമുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരും. മഴക്കാല വിളകള്‍ക്കായി ജൂണിലും പദ്ധതി പ്രാബല്യത്തില്‍ വരും. 22ന് നബാര്‍ഡിന്റെ ഓഫീസിലായിരിക്കും കൂടിക്കാഴച്ച. രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചര്‍ച്ചയില്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും ധനകാര്യ-കൃഷി മന്ത്രാലയത്തിലെ പ്രമുഖരും പങ്കെടുക്കും.
പിഎംഎഫ്ബിവൈയിലൂടെ എല്ലാത്തരം കര്‍ഷകര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഇപ്പോള്‍ 194.40 ദശലക്ഷം ഹെക്ടര്‍ കൃഷിഭൂമിയുള്ളതില്‍ 25 ശതമാനത്തോളം ഇന്‍ഷ്വര്‍ ചെയ്യപെട്ടു കഴിഞ്ഞു.
















