ശ്രീനഗര്‍: കഴിഞ്ഞ ദിവസത്തെ കനത്ത മഴയിലും മണ്ണിടിച്ചിലിലും വന്നുകൂടിയ തടസങ്ങള്‍ നീക്കാന്‍ ജമ്മു-ശ്രീനഗര്‍ ദേശീയ അടച്ചതിനെ തുടര്‍ന്ന് തുടര്‍ച്ചയായ നാലാം ദിവസവും ഗതാഗതം തടസപ്പെട്ടു. 300 കിലോ മീറ്റര്‍ പാതയില്‍ അവിടവിടെ ട്രക്കുകളുള്‍പ്പെടെ വാഹനങ്ങള്‍ തടസപ്പെട്ടുകിടക്കുകയാണ്. ഇന്നലെ മഴ ശമിച്ചു. നിലവില്‍ റോഡിലുള്ള വാഹനങ്ങള്‍ നീക്കാതെ പുതിയ വണ്ടികള്‍ ദേശീയ പാതയില്‍ പ്രവേശിപ്പിക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു.
















