പാരീസ്: പാരീസ് ഭീകരാക്രമണത്തിലെ മുഖ്യസൂ്രതധാരന്‍ പറയുന്നു, അവസാന നിമിഷം മനസ്സുമാറിയെന്ന്. സ്വയം പൊട്ടിത്തെറിച്ച് ചാവേറാകാന്‍ ഒരുങ്ങിയാണ് സലാഹ് അബ്‌ദെസ്സലാം ഇറങ്ങിത്തിരിച്ചത്. എന്നാല്‍, ഒടുവില്‍ മനസ്സുമാറിയെന്ന് അയാള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം നവംബര്‍ 13നാണ് പാരീസ് സ്‌ഫോടനം സംഭവിച്ചത്. ഇതിന്റെ മുഖ്യസൂത്രധാരന്‍ സലാഹ് അബ്‌ദെസ്സലാം ബ്രസല്‍സില്‍ വച്ചാണ് പിടിയിലായത്. ഇയാള്‍ക്കൊപ്പം മറ്റ് രണ്ടു പേരെക്കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ബെല്‍ജിയം തലസ്ഥാനമായ ബ്രസ്സല്‍സിലുള്ള മൊളെന്‍ബീക്ക് ജില്ലയില്‍ ഫ്രഞ്ച് പോലീസ് നടത്തിയ തിരച്ചിലില്‍ ഏറ്റുമുട്ടലിന്നോടുവിലാണ് ഇയാള്‍ പിടിയിലായത്. ഏറ്റുമുട്ടലിനിടെ ഇയാള്‍ക്ക് വെടിയേറ്റിട്ടുണ്ട്. ഭീകരാക്രമണത്തിനുശേഷം കടന്നുകളഞ്ഞ എട്ടാമത്തെ ഭീകരനായിരുന്നു സലാഹ് അബ്‌ദെസ്സലാം. നവംബര്‍ 13ന് ഉണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു. 130 പേര്‍ക്കാണ് ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്.
















