ലൂധിയാന: സംസ്ഥാനത്തെ യുവാക്കളെ മയക്കു മരുന്നടിമകള്‍ എന്നു വിളിച്ച രാഹുല്‍ ഗാന്ധിയാണ് പഞ്ചാബിന്റെ ഒന്നാം നമ്പര്‍ ശത്രുവെന്ന് ഉപ മുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദല്‍. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ പഞ്ചാബ് വിരുദ്ധനും സിഖ് വിരുദ്ധനുമാണെന്നതിന് ഒന്നാം തരം തെളിവുകള്‍ ഉണ്ടെന്ന് ബാദല്‍ പറഞ്ഞു.
പഞ്ചാബിലെ യുവാക്കള്‍ ലഹരിമരുന്നിനടിമകളാണെന്നു പറയുന്നുവെങ്കില്‍ കോണ്‍ഗ്രസ് നേതാവ് ആദ്യം ചെയ്യേണ്ടത്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളില്‍ ലഹരിപരിശോധനയാണ്. സ്വാതന്ത്ര്യ സമരത്തിനും രാജ്യത്തിനും വേണ്ടി സമര്‍പ്പിക്കപ്പെട്ട വീരന്മാരായ പഞ്ചാബികളെ ഇങ്ങനെ വിശേഷിപ്പിക്കാന്‍ എങ്ങനെ ധൈര്യം വന്നു, ബാദല്‍ ചോദിച്ചു.
















