ഗുവാഹത്തി: ആസാമിലെ കൃഷി മന്ത്രി റകിബുള്‍ ഹുസൈന്റെ വസതിയില്‍ ഇങ്കം ടാക്‌സ് ഡിപ്പാര്‍ട്ടുമെന്റ് പരിശോധന നടത്താന്‍ നേതൃത്വം നല്‍കിയ രാഘവേന്ദ്ര സിങിനെ തെരഞ്ഞെടുപ്പു ജോലിയില്‍നിന്ന് കമ്മീഷന്‍ നീക്കി. തെരഞ്ഞെടുപ്പു ചെലവു പരിശോധിക്കാനാണ് രാഘവേന്ദ്രയെ നിയോഗിച്ചിരുന്നത്.
എന്നല്‍ ഗുജറാത്ത് കേഡര്‍ ഇങ്കം ടാക്‌സ് ഉദ്യോഗസ്ഥാനയ സിങ് നിര്‍ദ്ദേശിച്ചതനുസരിച്ച് മന്ത്രി റകിബുള്‍ ഹുസൈന്റെ വീട്ടിലും വാഹനത്തിലും പരിശോധന നടത്തി ആറു ലക്ഷം രൂപ അധികൃതര്‍ പിടിച്ചെടുത്തു. അധികാര പരിധി ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ അന്‍ജന്‍ ദത്ത നല്‍കിയ പരാതിയെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പു ജോലിയില്‍നിന്ന് പിന്‍വലിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചത്.
ഹുസൈന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ പണത്തിന് വ്യക്തമായ രേഖകള്‍ ഉണ്ടായതിനാല്‍ തിരികെ നല്‍കേണ്ടി വന്നിരുന്നു.
















