മുംബൈ: ഭാരവും തടിയും കുറഞ്ഞാല്‍ ഇങ്ങനെ കുറയുമോ എന്ന് അതിശയിച്ചുപോകും. വ്യവസായ ഭീമന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി ഏതാനും മാസങ്ങള്‍കൊണ്ട് കുറച്ചത് 70 കിലോ ഭാരം. അതായത് പകുതി. 140 കിലോ ഉണ്ടായിരുന്ന അനന്തിനെ അവസാനം കണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിലെ ചിത്രത്തിലായിരുന്നു.
അന്ന് അനന്തിന്റെ തടിയെക്കുറിച്ചും യോഗയെക്കുറിച്ചുമൊക്കെ ചര്‍ച്ചയും അവര്‍ നടത്തിയിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച സോമനാഥ ക്ഷേത്രം സന്ദര്‍ശിച്ച അനന്ത് ആരെയും അമ്പരപ്പിച്ചു. തടിവര്‍ദ്ധിച്ച് നടക്കാന്‍ പോലും വിഷമിച്ചിരുന്ന അനന്ത് സ്ലിം ആയിരിക്കുന്നു.
കടുത്ത പരിശീലനവും ഭക്ഷണ ക്രമവും യോഗയും മറ്റും ചിട്ടയായി നോക്കിയിരുന്ന അനന്തിന് അമേരിക്കയില്‍നിന്നുള്ള ഒരു ട്രൈനര്‍ ഏറെ സഹായിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. തടിമൂലം കഷ്ടപ്പെടുന്നവര്‍ക്ക് അനന്തിന്റെ പരിവര്‍ത്തനം ശുഭകരമായ വാര്‍ത്തതന്നെയാണ്.
















