Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

സിക വരുന്നു… മൂളിപ്പറന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2016, 06:27 pm IST
inVaradyam

കൊതുകിനെക്കൊണ്ട് നാമൊക്കെ പൊറുതിമുട്ടിയിരിക്കുകയാണ്. അരനിമിഷം അനങ്ങാതിരുന്നാല്‍ മതി. അപ്പോള്‍കിട്ടും ഒന്നാന്തരം കടി. കൊതുക് കുത്തിയാല്‍ മലമ്പനിയും മന്തുമൊക്കെ പേടിച്ചാല്‍ മതിയായിരുന്നു. പണ്ടൊക്കെ പിന്നെ ജപ്പാന്‍ ജ്വരവും ഡങ്കിപ്പനിയും ചിക്കന്‍ ഗുനിയയുമൊക്കെ കൊതുകിനൊപ്പം മൂളിപ്പറന്നെത്തി. ഇപ്പോഴിതാ മറ്റൊരുഭീകരന്‍ കൂടി. സിക വൈറസ്. ഈഡിസ് ഈജിപ്റ്റി എന്ന കൊതുകുരഥത്തിലേറിയാണ് സികാഭീകരന്റെ അവതാരം.

സിക വൈറസിനെ നാം ഭയക്കണം. കാരണം, നമ്മെക്കാളും

അത് നമ്മുടെ വരുംതലമുറയെയാണ് ലക്ഷ്യമിടുന്നത്- പ്രത്യേകിച്ചും ഗര്‍ഭസ്ഥ ശിശുക്കളെ. ഗര്‍ഭിണികള്‍, സിക ബാധിച്ച കൊതുകിന്റെ കടികൊണ്ടാല്‍ കുഞ്ഞിന് മൈക്രോ-സെഫാലി രോഗം ഏതാണ്ടുറപ്പ്. മൈക്രോ സെഫാലി എന്നാല്‍ ശോഷിച്ച തലയും തകരാറുവന്ന തലച്ചോറും ഉണ്ടാക്കുന്ന രോഗം. സിക വീശിയടിച്ച ബ്രസീലില്‍ അടുത്തിടെ പിറന്ന അയ്യായിരത്തോളം കുഞ്ഞുങ്ങള്‍ക്ക് സിക ബാധിച്ചതായാണ് റിപ്പോര്‍ട്ട്. തീര്‍ന്നില്ല, നാഡീവ്യവസ്ഥ തകരാറിലാക്കി തളര്‍വാതം വരുത്തുന്നു. ഗില്ലൈന്‍-ബാരി സിന്‍ഡ്രോം രോഗവും സികയുടെ ആയുധപ്പുരയിലുണ്ടത്രേ.

ബ്രസീലിലെ സിക വിളയാട്ടം ആരോഗ്യവിദഗ്ധരെപ്പോലും അമ്പരിപ്പിക്കുന്നതായിരുന്നു. നിശ്ചിതകാലയളവില്‍ സാധാരണ സംഭവിക്കുന്നതിന്റെ 30 ഇരട്ടിയാളുകള്‍ക്ക് രോഗബാധ. ആകെ 33 രാജ്യങ്ങളില്‍ രോഗം പടരുന്നു. ബ്രസീലില്‍ മാത്രം 10 ലക്ഷത്തില്‍ പരം പേരെ ആത് രോഗികളാക്കി. ഒടുവില്‍ ലോകാരോഗ്യ സംഘടന അന്തര്‍ദേശീയ തലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.

അമേരിക്കന്‍ വന്‍കരയുടെ പല ഭാഗങ്ങളിലും സിക പകര്‍ന്നതിനെ തുടര്‍ന്ന് ഇത്തരം ദേശങ്ങളിലേക്ക് ഗര്‍ഭിണികള്‍ യാത്ര ചെയ്യരുതെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. ബ്രസീല്‍, കൊളമ്പിയ, ജമൈക്ക, എല്‍സാല്‍വഡോര്‍, വെനിസ്വല തുടങ്ങിയ രാജ്യങ്ങളിലൊക്കെ സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശമെന്താണെന്നോ-സിക വൈറസ് നിയന്ത്രണാധീതമാകുംവരെ ദയവായി ഗര്‍ഭധാരണം അരുത്!.

സികയുടെ രൂക്ഷമായ ആക്രമണത്തിനിരയായ ബ്രസീല്‍ വലിയൊരു സാമ്പത്തിക തകര്‍ച്ചയെക്കൂടി അഭിമുഖീകരിക്കകുയാണ്. രാജ്യത്തിന്റെ ആകെ വരുമാനത്തിന്റെ 10 ശതമാനം നല്‍കുന്ന ടൂറിസം മേഖലക്കേറ്റ കടുത്ത വെല്ലുവിളി. രാജ്യം ഈ വര്‍ഷം പ്രതീക്ഷിക്കുന്ന നഷ്ടം 47 ശതകോടി ഡോളര്‍. ഗര്‍ഭനിരോധനവും മറ്റും മഹാപാപമായി കരുതുന്ന വിശ്വാസികളുടെ ഈ രാജ്യം ഗര്‍ഭഛിദ്രവും ഗര്‍ഭനിരോധനവുമൊക്കെ നിയമപരമാക്കുന്ന കാര്യവും പരിഗണിക്കുന്നു.

കാഴ്ചയില്‍ വളരെ ലളിതമായ ലക്ഷണമാണ് സിക രോഗികള്‍ കാട്ടുക.

തലവേദന, ചെറിയ പനി, ശരീരക്ഷീണം, സന്ധിവേദന, ചെങ്കണ്ണ്, തൊലിയിലെ ചുവന്നപാടുകള്‍…അത്രതന്നെ. രോഗംവന്ന് ഒരാഴ്ചയ്‌ക്കകം ഇവയൊക്കെ പ്രത്യക്ഷപ്പെട്ടിരിക്കും. ഗര്‍ഭസ്ഥ ശിശുക്കള്‍ക്കാണ് സിക മാരകം.

അമേരിക്കയിലെ ജോണ്‍ഹോപ്പ്കിന്‍സ് സര്‍വകലാശാല മെഡിക്കല്‍ സ്‌കൂളും ഫ്‌ളോറിഡ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് നടത്തിയ ഗവേഷണം മറ്റൊരു കാര്യം കൂടി പുറത്തുകൊണ്ടുവന്നിരിക്കുന്നു. തലച്ചോറിന്റെ സെറിബ്രല്‍ കോര്‍ട്ടക്‌സിന് രൂപം നല്‍കുന്ന ന്യൂറല്‍ വിത്തു കോശങ്ങളെയും സികാ വൈറസ് നശിപ്പിക്കും. രക്തദാനത്തിലൂടെയും ശാരീരിക ബന്ധത്തിലൂടെയും മൂത്രം സ്പര്‍ശിക്കുന്നതിലൂടെയും സിക പകരാം.

ഇനി സിക എവിടെനിന്നും വരുന്നുവെന്നുകൂടി നോക്കാം. സാക്ഷാല്‍ കുരങ്ങില്‍ നിന്ന്. ഉഗാണ്ടയിലെ സികാ കാടുകളില്‍ വസിക്കുന്ന റീസസ് കുരങ്ങില്‍ നിന്നാണ് വൈറസിനെ ആദ്യമായി വേര്‍തിരിച്ചെടുത്തത്-1947 ല്‍. കൃത്യം അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ സിക മനുഷ്യനെ ആക്രമിച്ച റിപ്പോര്‍ട്ടുകള്‍ വന്നു. പിന്നെ ഏതാണ്ട് അര നൂറ്റാണ്ട് ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന സിക പൊടുന്നനെയാണ് വിനാശകാരിയായി മാറിയത്. പസഫിക് സമുദ്രത്തിലെ ദ്വീപുകളിലായിരുന്നു തുടക്കം.

മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് സംക്രമിക്കുന്ന സിക പോലുള്ള രോഗങ്ങളെ സുനോട്ടിക് രോഗങ്ങളെന്നാണ് വിളിക്കുക. സുനോട്ടിക് അഥവാ മൃഗജന്യ രോഗങ്ങള്‍ മൂല്ം ലോകമെങ്ങും 2.5 ശതകോടി മനുഷ്യരാണ് രോഗബാധിതരാകുന്നത്. അതില്‍ 27 ലക്ഷം പേര്‍ക്ക് മരണം സംഭവിക്കുന്നതായും ഇംഗ്ലണ്ടിലെ അന്തര്‍ദേശീയ വികസന വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

സിക രോഗം ഭാരതത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നതാണ് ഏക ആശ്വാസം. പക്ഷേ, ലോകഗതാഗതവും ചരക്ക്് ഗതാഗതവും ഇത്രത്തോളം സുഗമമായിത്തീര്‍ന്ന ഇന്ന് അതിനൊരു സമയം വേണ്ട. അതുകൊണ്ടാണ് കേന്ദ്രആരോഗ്യ കുടുംബക്ഷേമ കാര്യാലയം നമ്മോട് ഇങ്ങനെ പറയുന്നത്-സിക ബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നത് അത്യാവശ്യമുണ്ടെങ്കില്‍ മാത്രം. ഗര്‍ഭിണികളും ഗര്‍ഭം ധരിക്കാനുദ്ദേശിക്കുന്നവരും യാത്ര വേണ്ടെന്നുവയ്‌ക്കുക. പനി വന്നാല്‍ ആരോഗ്യ കേന്ദ്രത്തെ ഉടന്‍ അറിയിക്കുക.

ഈജിസ് ഈജിപ്റ്റി, ഈഡിസ് ആല്‍ബോ പിക്റ്റസ് എന്നീ രണ്ടിനം കൊതുകുകളാണ് സികയുടെ മുഖ്യ പ്രചാരകര്‍. അവയെ തുരത്തിയാല്‍ മതി. പക്ഷേ, കൊതുകുകളെ ചെറുക്കുന്നതില്‍ നാം പരാജയപ്പെട്ടിരിക്കുന്നു. വൃത്തിഹീനമായ പരിസരവും മാലിന്യക്കൂമ്പാരങ്ങളും വെള്ളം കെട്ടിക്കിടക്കുന്നതും മാത്രമല്ല, താലാവസ്ഥ വ്യതിയാനവും നഗരവത്കരണവുമെല്ലാം ജനിതകമായിപ്പോലും കരുത്തരാക്കി. നഗരവത്കരണം അവയ്‌ക്ക് പുത്തന്‍ ആവാസാ കേന്ദ്രങ്ങള്‍ നല്‍കി. വിഷപ്രയോഗം പുത്തന്‍ സിദ്ധികള്‍ നല്‍കി. ഇതുപോലെ രോഗാണുക്കളും കൂടുതല്‍ കരുത്തരാവുന്നു.

പക്ഷേ, സിക വരുന്നെന്നോര്‍ത്ത് ഭയക്കേണ്ട. സികയുടെ വാഹകര്‍ നമ്മുടെ വീട്ടിലും നാട്ടിലും കടക്കാതെ നോക്കിയാല്‍ മതി. ഓരോരുത്തരും എല്ലാവര്‍ക്കുവേണ്ടിയും എല്ലാവരും ഓരോരുത്തര്‍ക്കുവേണ്ടിയും മുന്‍കരുതല്‍ സ്വീകരിക്കുക. കൂത്താടികളെ മൂടോടെ മുടിക്കുക. കൊതുകുകടി കൊള്ളാതെ സൂക്ഷിക്കുക. എങ്കില്‍ എല്ലാം ഭദ്രം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

Kerala

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

News

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

India

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

പുതിയ വാര്‍ത്തകള്‍

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.