പള്ളുരുത്തി: ചെറുകിടവ്യാപാര വ്യവസായ മേഖലയെശക്തിപ്പെടുത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച മുദ്രയോജന വായ്‌പകള്‍ നല്‍കാന്‍ ബാങ്കുകള്‍ മടികാണിക്കുന്നതായി കേരള വ്യാപാരിവ്യവസായി ഏകോപനസമിതി കൊച്ചി മേഖലാ സമിതിയോഗം കുറ്റപ്പെടുത്തി.
ചെറുസംരംഭങ്ങള്‍ തുടങ്ങാന്‍ ശിശുലോണില്‍ നിന്ന് 50,000 രൂപയും, മെച്ചപ്പെട്ടസംരംഭങ്ങള്‍ക്ക് അഞ്ചുലക്ഷം മുതല്‍ പത്തുലക്ഷംവരെ വായ്‌പനല്‍കുമെന്നാണ് സര്‍ക്കാര്‍നയമെങ്കിലും അപേക്ഷയുമായി ബാങ്കുകളെ സമീപിക്കുമ്പോള്‍ വിവിധകാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കുകയാണെന്ന് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ഗവണ്‍മെന്റ് പ്രഖ്യാപിച്ച വായ്‌പ ആനുകൂല്യങ്ങള്‍ അര്‍ഹമായവര്‍ക്ക് നല്‍കാത്ത പക്ഷം ഓംബുഡ്‌സ്മാന് പരാതി നല്‍കാനും സമരപരിപാടികള്‍ നടത്താനും തീരുമാനിച്ചു. കൊച്ചിമേഖല പ്രസിഡന്റ് എസ്.എ.ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി എ.എസ്.യേശുദാസ്, ജോസഫ് വില്ലിംഗ്ടണ്‍, ഡിലെറ്റ്‌പോള്‍, ടി.എ.ഭാസ്‌ക്കരന്‍, കെ.എ.ജോസഫ്, കെ.വി.അജയന്‍, എം.ബി.അലി, വിജയ് സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
















