പത്തനംതിട്ട: ഈവര്‍ഷത്തെ കടമ്മനിട്ട രാമകൃഷ്ണന് പുരസ്ക്കാരത്തിന് ഭാരതീയ സാഹിത്യത്തിലെ പ്രധാനകവിയും മുന്‍ കേന്ദ്ര ലളിതകലാ അക്കാഡമി ചെയര്‍മാനുമായ അശോക് വാജ്പേയി അര്‍ഹനായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കടമ്മനിട്ട രാമകൃഷ്ണന് ഫൗണ്ടേഷന് രക്ഷാധികാരി അടൂര്‍ ഗോപാലകൃഷ്ണന് പ്രസിഡന്റ് ഡോ.ബി.ഇക്ബാല്‍, കവി പ്രഭാവര്‍മ്മ, എന്നിവരുടെ സാന്നിദ്ധ്യത്തില്‍ കൂടിയ പ്രവര്‍ത്തകസമിതിയോഗമാണ് പുരസ്ക്കാരം നല്കാന് നിശ്ചയിച്ചത്. 55555 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാര്ഡ്്.
31 ന് കടമ്മനിട്ട സ്മൃതി മണ്ഡപത്തില്‍ കൂടുന്ന അനുസ്മരണ സമ്മേളനത്തില്‍ എം.എ.ബേബി അവാര്‍ഡ് സമ്മാനിക്കും. ഹിന്ദി സാഹിത്യത്തിനുള്ള സമഗ്ര സംഭാവനയാണ് അശോക് വാജ്പേയിയെ പുരസ്ക്കാരത്തിന് അര്‍ഹനാക്കിയത്. കഴിഞ്ഞവര്‍ഷം കവി ഒ.എന്‍.വി കുറുപ്പിനായിരുന്നു കടമ്മനിട്ട രാമകൃഷ്ണന് പുരസ്ക്കാരം ലഭിച്ചത്.
കടമ്മനിട്ട രാമകൃഷ്ണന് ഫൗണ്ടേഷന് ഭാരവാഹികളായ വി.കെ.പുരുഷോത്തമന്‍പിള്ള, എം.ആര്.ഗോപിനാഥന്, കെ.കെ.വിജയകുമാര്‍, ഡോ.ആര്.ഭദ്രന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: