തിരുവനന്തപുരം: തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിക്കുന്ന മൃതദേഹങ്ങളോട് നഗരസഭയും കരാറുകാരനും കാട്ടുന്ന അവഹേളനത്തിനെതിരെ യുവമോര്‍ച്ച തിരുവനന്തപുരം നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ച് ശാന്തികവാടത്തിനു മുന്നില്‍ പോലീസ് തടഞ്ഞു. ശാന്തികവാടത്തിലെ പ്രവര്‍ത്തനങ്ങളിലെ ക്രമക്കേടുകളെ കുറിച്ചും മൃതശരീരത്തോടുള്ള അവഹേളനത്തെ പറ്റിയും കഴിഞ്ഞ ദിവസം ജന്മഭൂമി പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. ഹൈന്ദവ മാതാചാരങ്ങളെ തകര്‍ക്കാന്‍ സിപിഎം നടത്തുന്ന ശ്രമങ്ങള്‍ക്ക് നഗരസഭ കൂട്ടുനില്‍ക്കുകയാണെന്ന് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ആര്‍.എസ്. രാജീവ് ആരോപിച്ചു. രണ്ട് മണിക്കൂര്‍ കൊണ്ട് ഇലക്ട്രിക് ശ്മശാനത്തില്‍ ദഹിപ്പിക്കേണ്ട മൃതദേഹം അരമണിക്കൂര്‍ കഴിഞ്ഞാല്‍ മാറ്റുകയാണ്. പൂര്‍ണമായും കത്തിതീരാത്ത മൃതദേഹങ്ങള്‍ കൂട്ടിയിട്ട് രാത്രി അവ ഒരുമിച്ച് ദഹിപ്പിക്കുകയാണ് കരാറുകാരന്‍ ചെയ്യുന്നതെന്ന് രാജീവ് ആരോപിച്ചു. പ്രതിഷേധമാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാജീവ്.
ദിവസവും പത്തില്‍കൂടുതല്‍ മൃതദേഹങ്ങളാണ് ശാന്തികവാടത്തില്‍ ദഹിപ്പിക്കുന്നത്. ആകെ അഞ്ച് മൃതദേഹങ്ങള്‍ ദഹിപ്പിക്കാനുള്ള സൗകര്യമാണ് ശ്മശാനത്തിലുള്ളത്. അതുകൊണ്ട് മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിതീരുന്നതിനു മുമ്പ് മാറ്റി വയ്‌ക്കുകയാണ്. ഹൈന്ദവ വിശ്വസികള്‍ക്ക് ഏറ്റവും പവിത്രമായ ആചാരമാണ് ബലിതര്‍പ്പണം. പക്ഷെ ശാന്തികവാടത്തില്‍ നിന്ന് ലഭിക്കുന്ന ചിതാഭസ്മത്തിന് എന്ത് പരിശുദ്ധിയാണുണ്ടാകുക. ഇത് മൃതദേഹത്തോടുള്ള അനാദരവാണ്. നഗരസഭയും ശാന്തികവാടത്തിന്റെ നടത്തിപ്പുകാരനും സിപിഎമ്മിന്റെ ചട്ടുകങ്ങളാവുകയാണ്. ഭരണഘടനയുടെ 21-ാം അനുശ്ചേദമനുസരിച്ച് പോലീസിന് കുറ്റക്കാര്‍ക്കെതിരെ സ്വമേധയാ കേസെടുക്കാം. എന്നാല്‍ പോലീസും നോക്കുകുത്തികളായിരിക്കുകയാണെന്ന് രാജീവ് ആരോപിച്ചു. നടപടിയുണ്ടായില്ലെങ്കില്‍ യുവമോര്‍ച്ച ശക്തമായ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുമെന്നും രാജീവ് വ്യക്തമാക്കി. സിപിഎമ്മിന്റെ അനുഭാവികളായ ആളുകളാണ് ശാന്തികവാടത്തിലെ കരാര്‍ ജീവനക്കാര്‍. ഇവര്‍ മൃതദേഹം സംസ്‌കരിക്കാനെത്തുന്നവരുടെ ബന്ധുക്കളില്‍ നിന്ന് ശുചീകരണത്തിനെന്നപേരില്‍ 800 രൂപ പിരിച്ചെടുക്കുന്നുണ്ട്. ഒരു ദിവസം 16000 രൂപയോളമാണ് ഇങ്ങനെ പിരിക്കുന്നത്. ഇതെല്ലാം നഗരസഭയുടെ അറിവോടെയാണ്. ഇതിനെതിരെ ശക്തമായ നടപടിയെടുക്കണം. അല്ലാത്തപക്ഷം ഓരോ മൃതദേഹവും പൂര്‍ണമായി സംസ്‌കരിക്കുന്ന സമയം വരെ യുവമോര്‍ച്ചപ്രവര്‍ത്തകര്‍ ശ്മശാനത്തിനു മുന്നില്‍ കാവല്‍ നില്‍ക്കുമെന്നും രാജീവ് പറഞ്ഞു.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഒരേയൊരു മൃതദേഹ സംസ്‌കരണ കേന്ദ്രമാണ് തൈക്കാട് വൈദ്യുത ശ്മശാനം. ഇവിടെ അടിയന്തരമായി മൂന്ന് ഇലക്ട്രിക് ഫര്‍ണസ്‌കൂടി പ്രവര്‍ത്തനസജ്ജമാക്കണമെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് മുളയറ രതീഷ് ആവശ്യപ്പെട്ടു. ബിജെപി മണ്ഡലം പ്രസിഡന്റ് ശ്രീവരാഹം വിജയന്‍, യുവമോര്‍ച്ച-ബിജെപി നേതാക്കളായ കരമന പ്രവീണ്‍, വിനോദ് തമ്പി, വലിയശാല പ്രവീണ്‍, പ്രശോഭ് എന്നിവര്‍ സംസാരിച്ചു. വലിയശാല സതീഷ്, ഗോപി കൃഷ്ണന്‍, ശ്രീജിത്ത്, ശങ്കര്‍, രാമചന്ദ്രന്‍, മഞ്ജിത്ത്, മനീഷ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
തൈക്കാട് ശാന്തികവാടത്തില്‍ മൃതദേഹങ്ങളോട് കാട്ടുന്ന അവഹേളനത്തിനെതിരെ യുവമോര്‍ച്ച തിരുവനന്തപുരം നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച്,
















