ആലപ്പുഴ: ഉത്സവങ്ങള്‍ക്ക് എഴുന്നള്ളിക്കുന്ന നാട്ടാനകളെ പരിപാലിക്കുന്നതില്‍ വീഴ്ചവരുത്തുവര്‍ക്കെതിരെയും നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെയും നാട്ടാന പരിപാലന നിയമപ്രകാരം ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ. നാട്ടാന പരിപാലന ജില്ലാതല സമിതി യോഗത്തില്‍ ആധ്യക്ഷ്യം വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍.
ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കും പോലീസിനും നിലവിലുള്ള വന്യജീവി സംരക്ഷണനിയമം, മൃഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍ നിയമം എന്നിവയുടെ പരിധിക്കുള്ളില്‍ നിന്ന് കര്‍ശന നടപടിയെടുക്കാന്‍ കഴിയണമെന്ന് യോഗം ചൂണ്ടിക്കാട്ടി.
ആനയെ ഉടമസ്ഥന്‍ പലപ്പോഴും ഉത്സവസീസണില്‍ പാട്ടത്തിനു നല്‍കുന്ന പ്രവണതയാണ് കാണുന്നത്. പാട്ടത്തിന് എടുക്കുന്നവര്‍ ലാഭത്തിനായി ആനയെ പരമാവധി ഉപയോഗിക്കുകയാണ്, ഇത് നിയമവിരുദ്ധമാണ്. ശരിയായ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റും രേഖകളും എഴുള്ളിക്കുന്ന ആനകള്‍ക്ക് ഉണ്ടെന്ന് ഉറപ്പാക്കാനുള്ള ബാധ്യത ഉത്സവകമ്മിറ്റി ഭാരവാഹികള്‍ക്കുണ്ട്.
ഉത്സവത്തിന് ആനയെ എഴുള്ളിക്കു വിവരം തൊട്ടടുത്ത റേഞ്ച് ഓഫീസിലും പൊലീസ് സ്റ്റേഷനിലും 72 മണിക്കൂര്‍ മുമ്പ് നിര്‍ബന്ധമായും അറിയിച്ചിരിക്കണം. ഇത് പാലിക്കപ്പെടുില്ലെന്ന് യോഗത്തില്‍ ആക്ഷേപം ഉയര്‍ന്നു.
ആനയെ കഠിനമായ ചൂടിലും നട്ടുച്ചയ്‌ക്കും ആവശ്യമായ വെള്ളമോ വിശ്രമമോ സുരക്ഷിതത്വമോ ഉറപ്പാക്കാതെ വാഹനങ്ങളില്‍ കൊണ്ടുപോവുക, ടാര്‍ റോഡിലൂടെ നട്ടുച്ചയ്‌ക്ക് ആനയെ നടത്തിക്കൊണ്ടു പോകുക തുടങ്ങിയവ കണ്ടാല്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ജില്ലാകളക്ടര്‍ നിര്‍ദ്ദേശം നല്‍കി. പോലീസ് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെും ഇതുസംബന്ധിച്ച യോഗതീരുമാനം ജില്ലാ പോലീസ് മേധാവിയെ അറിയിക്കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു.
ഉത്സവങ്ങളുടെ ലിസ്റ്റ് തഹസില്‍ദാര്‍മാരില്‍ നിന്ന് സ്വീകരിച്ചുവരുന്നതായി യോഗത്തില്‍ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.
















