ജക്കാര്‍ത്ത: ഇന്തോനേഷ്യയെ പൂര്‍ണമായും ഇരുട്ടിലാക്കി സൂര്യഗ്രഹണം. തെക്ക് കിഴക്കന്‍ ഏഷ്യയിലാണ് ബുധനാഴ്‌ച്ച സൂര്യഗ്രഹണം നടന്നത്. 40 ദശലക്ഷത്തോളം പേര്‍ താമസിക്കുന്ന പന്ത്രണ്ട് പ്രവിശ്യകളിലായാണ് പൂര്‍ണ്ണസൂര്യഗ്രഹണം അനുഭവപ്പെട്ടത്.
ഇന്തോനേഷ്യന്‍ നിവാസികള്‍ മുട്ടുകുത്തി തൊഴുത്ഭക്തിനിര്‍ഭരമായാണ് സൂര്യഗ്രഹണത്തെ വരവേറ്റത്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചാര്‍ട്ട് ചെയ്ത കപ്പലുകളില്‍ എത്തി ഗ്രഹണം വീക്ഷിച്ചവരുമുണ്ട്.
ഭാരതത്തില്‍ ഭാഗീകമായിരുന്നു സൂര്യഗ്രഹണം. വെളുപ്പിന് 4.49 മുതല്‍ 6.30 വരെയായിരുന്നു പ്രതിഭാസം. മൂന്നു മണിക്കൂറോളം സമയം ഗ്രഹണം നീണ്ടു. മൂന്നു മിനിട്ടോളം പൂര്‍ണസൂര്യഗ്രഹണമുണ്ടായിരുന്നു.
















