തൃപ്പൂണിത്തുറ:തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി ബിജെപി കൗണ്‍സിലര്‍ വേണുഗോപാല്‍ രാധാകൃഷ്ണന് (48)അന്തരിച്ചു .ഉദരസംബംധമായ അസുഖം മൂലം ഇന്ന് രാവിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.മന്ത്രി കെ ബാബുവിന്റെ മണ്ഡലത്തില്‍ നിന്നും വന്‍ ഭുരിപക്ഷത്തോടെ ആയിരുന്നു ബിജെപി സ്ഥാനര്‍ത്ഥിയായ വേണുഗോപാല്‍ വിജയിച്ചത്.
ജനപ്രീതി നേടിയ കൗണ്‍സിലര്‍ ആയിരുന്നു കഴിഞ്ഞ 3തവണ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി വിജയിച്ച വേണുഗോപാല്‍ ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയായിരുന്നു.ചക്കംകുളങ്ങര ശിവക്ഷേത്ര ഉപദേശക സമിതിയുടെ സെക്രടറി കൂടിയായിരുന്നു.സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് ഏരൂര്‍ മടപ്പിള്ളി ശ്്മശാനത്തില്‍ നടക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: