മോണ്ടിവീഡിയോ: എതിരാളിയെ കടിച്ചുപരിക്കേല്‍പ്പിക്കുന്നതില്‍ കുപ്രസിദ്ധി നേടിയ ലൂയി സുവാരസ് വീണ്ടും ഉറുഗ്വെ ദേശീയ ടീമില്‍. കഴിഞ്ഞ ബ്രസീല്‍ ലോകകപ്പില്‍ ഇറ്റലിക്കെതിരായ മത്സരത്തിനിടെ ജോര്‍ജിയോ ചില്ലേനിയെ സുവാരസ് കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ദേശീയ ടീമില്‍ ഒമ്പത് മത്സരങ്ങളില്‍ വിലക്കും ഏര്‍പ്പെടുത്തി. ഒടുവില്‍ വിലക്ക് പൂര്‍ത്തിയാക്കിയശേഷമാണ് സുവാരസ് വീണ്ടും ദേശീയ ടീമില്‍ ഇടംപിടിച്ചിരിക്കുന്നത്. ഈ മാസം നടക്കുന്ന ലാറ്റിനമേരിക്കന്‍ മേഖലാ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീലിനും പെറുവിനും എതിരായ മത്സരങ്ങള്‍ക്കുള്ള ടീമിലേക്കാണ് സുവാരസിനെ തിരിച്ചുവിളിച്ചിട്ടുള്ളത്.
















