ന്യൂദല്‍ഹി: എഎസ്എല്‍ സമ്മാനദാന ചടങ്ങ് ബഹിഷ്‌കരിച്ച എഫ്‌സി ഗോവയ്‌ക്ക് 50 ലക്ഷം പിഴ. ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതിയാണ് പിഴ വിധിച്ചത്. പത്ത് ദിവസത്തിനകം പിഴഅടയക്കാനാണ് തീരുമാനം.
ചെന്നൈയിന്‍ എഫ്‌സിയുടെ കളിക്കാരനായ എലനോ ബ്ലൂമര്‍ എഫ്‌സി ഗോവയുടെ ഉടമ ദത്തരാജിനെ ആക്രമിച്ചു എന്നാരോപിച്ചാണ് അവര്‍ പരിപാടിയില്‍ നിന്നും വിട്ടു നിന്നത്. എഫ്‌സി ഗോവയുടെ മറ്റൊരു ഉടമയായ ശ്രീനിവാസ് ഡെംപോയെ ഫൈനല്‍ ദിവസം മൈതാനത്തേക്ക് കടത്തിവിടാത്തതും ഒരു കാരണമാണ്.
കൂടാതെ ഫൈനലില്‍ റഫറി യഡുമോട്ടോ യുഡായിയെ എഫ്‌സി ഗോവ ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ എഐഎഫ്എഫ് ഉപകരണവിഭാഗം മാനേജരെയും സസ്പന്റ് ചെയ്തു.















