സനാ: യെമനില്‍ വൃദ്ധസദനത്തിലുണ്ടായ വെടിവയ്‌പില്‍ ഭാരതത്തില്‍ നിന്നുള്ള നാലുകന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച തെക്കന്‍ നഗരമായ എദനിലെ ഷെയ്‌ക്ക് ഓത്ത്മാന്‍ ജില്ലയിലായിരുന്നു വെടിവയ്‌പുണ്ടായത്. ‘
നാല് ഐഎസ് ഭീകരരായിരുന്നു ആക്രമണം നടത്തിയത്. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. വുദ്ധസദനത്തിലെ അന്തേവാസികളെ മാറ്റിയ ശേഷമാണ് ജീവനക്കാര്‍ക്കു നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്. അക്രമികളുടെ ലക്ഷ്യമെന്തെന്നു വ്യക്തമായിട്ടില്ല.
കൊല്ലപ്പെട്ടവരില്‍ മലയാളികള്‍ ഉണ്ടോയെന്നു വ്യക്തമായിട്ടില്ല. അമ്മയെ കാണാന്‍ എത്തിയതാണെന്നാണ് ആയുധധാരികള്‍ സെക്യൂരിറ്റിയോടു പറഞ്ഞത്. തുടര്‍ന്ന് അകത്തുകയറി വെടിയുതിര്‍ക്കുകയായിരുന്നു. സെക്യൂരിറ്റിയെയും ഇവര്‍ വധിച്ചു.
















