വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡ് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ക്രോ (53) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2012 ല്‍ അര്‍ബുദത്തില്‍നിന്നും അദ്ദേഹം പൂര്‍ണ മുക്തനായിരുന്നു. എന്നാല്‍ 2014 സെപ്റ്റംബറില്‍ വീണ്ടും അര്‍ബുദം അദ്ദേഹത്തെ കീഴടക്കി.
ന്യൂസിലന്‍ഡിന്റെ എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ മാര്‍ട്ടിന്‍ ക്രോ 43 ഏകദിനത്തിലും 27 ടെസ്റ്റിലും കളിച്ചിട്ടുണ്ട്. 77 ടെസ്റ്റ് കളികളില്‍ നിന്നായി 5446 റണ്‍സും 143 ഏകദിനത്തില്‍ നിന്നായി 4704 റണ്‍സും അദ്ദേഹം നേടി. 17 ടെസ്റ്റ് സെഞ്ച്വറികളും സ്വന്തം പേരില്‍ കുറിച്ചു.
1991 ല്‍ ശ്രീലങ്കയ്‌ക്കെതിരെ വെല്ലിംഗ്ടണില്‍ നേടിയ 299 റണ്‍സാണ് ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. ക്രിക്കറ്റിലെ ഏറ്റവും മികച്ച പുരസ്‌കാരമായ വിസ്ഡന്‍ അവാര്‍ഡിനും അദ്ദേഹം അര്‍ഹനായിട്ടുണ്ട്. 1995 ല്‍ ഭാരതത്തിന് എതിരായ മത്സരത്തെടെയാണ് മാര്‍ട്ടിന്‍ ക്രോ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.















