വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ നിര്‍ണായക ദിനമായ ‘സൂപ്പര്‍ ചൊവ്വ’യിലെ വോട്ടെടുപ്പില്‍ ഹിലരി ക്ലിന്റനും ഡൊണാള്‍ഡ് ട്രംപിനും ജയം. 12 ഇടങ്ങളിലെ ഫലം വന്നതില്‍ ട്രംപ് അഞ്ചിടത്തും ഹില്ലരി ആറിടത്തുമാണ് വിജയിച്ചത്.
സൂപ്പര്‍ ചൊവ്വയിലെ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ഡമോക്രാറ്റിക്ക്, റിപബ്ലിക്കന്‍ പാര്‍ട്ടികളിലെ സ്ഥാനാര്‍ഥികളുടെ ചിത്രം തെളിഞ്ഞു. നവംബറില്‍ നടക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള മുന്നൊരുക്കമായാണ് സൂപ്പര്‍ ചൊവ്വ വിലയിരുത്തപ്പെടുന്നത്.
അലബാമ, ജോർജിയ, മസാചുഷെട്സ്, ടെനസി, വിർജീനിയ എന്നിവിടങ്ങളിലാണ് ട്രംപ് ജയിച്ചത്. അലബാമ, അർക്കനസ്, ജോർജിയ, ടെനസി, ടെക്സസ്, വിർജീനിയ എന്നിവിടങ്ങളിലാണ് ഹിലരി ക്ലിന്റന്‍ ജയിച്ചത്.
കഴിഞ്ഞ ദിവസം സൗത്ത് കാരലീനയിൽ നടന്ന പ്രൈമറിയിൽ ഹിലരി വൻ വിജയം നേടിയിരുന്നു.
















