സ്വീഡന്‍: 1500 മീറ്ററില്‍ ലോക ചാമ്പ്യനായ അബീബ അരെഗാവി ഉത്തേജക മരുന്നിന്റെ ഉപയോഗത്തെ തുടര്‍ന്ന് പുറത്താക്കി.
2014ല്‍ നടന്ന ലോക ഇന്‍ഡോര്‍ മത്സരത്തില്‍ ഉത്തേജക മരുന്നുപയോഗിച്ചത് തെളിഞ്ഞതിനെ തുടര്‍ന്നാണ് എത്യോപ്യന്‍ വംശജയായ സ്വീഡിഷ് താരത്തിനെതിരെ നടപടി. കായിക ഭരണസമിതിയായ ഐഎഎഎഫ് ആണ് പരിശോധന നടത്തിയത്.
അരെഗാവി 2012-ല്‍ ലണ്ടനില്‍ നടന്ന ഒളിമ്പിക്‌സില്‍ എത്യോപ്യയെ പ്രതിനിധീകരിച്ചു മത്സരിച്ചിരുന്നു. പരിശോധനഫലത്തിന്റെ അടിസ്ഥാനത്തില്‍ 25 കാരിയായ അരെഗാവി റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ സാധിക്കുമോ എന്നതും സംശയമാണ്. സ്വീഡിഷ് ഒളിമ്പിക് കമ്മിറ്റി ആര്‍ഗ്വിക്കുള്ള സാമ്പത്തിക സഹായം പിന്‍വലിച്ചിരുന്നു.
വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് ആര്‍ഗ്വിയുടെ മാനേജര്‍ അറിയിച്ചു. 2013ലെ മോസ്‌കോ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും 2014ലെ ലോക ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പിലുമാണ് അബീബ സ്വര്‍ണ്ണം നേടിയത്.















