Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സ്‌പെയിനില്‍ ബാഴ്‌സ കുതിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2016, 10:19 pm IST
inSports

നൗകാമ്പ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണിയന്‍ കുതിപ്പ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു സെവിയക്കെതിരെ ബാഴ്‌സയുടെ കുതിപ്പ്. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു ബാഴ്‌സയുടെ തേരോട്ടം. ബാഴ്‌സക്ക് വേണ്ടി സൂപ്പര്‍താരം ലയണല്‍ മെസ്സിയും ജെറാര്‍ഡ് പിക്വെയും ലക്ഷ്യം കണ്ടപ്പോള്‍ സെവിയയുടെ ഗോള്‍ മാച്ചിന്‍ പെരസ് നേടി.

കളിയുടെ തുടക്കം മുതല്‍ പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും മുന്നിട്ടുനിന്നത് ബാഴ്‌യായിരുന്നു. 68 ശതമാനവും പന്ത് നിയന്ത്രിച്ചുനിര്‍ത്തിയ അവര്‍ കളിയിലുടനീളം പായിച്ച 17 ഷോട്ടുകളില്‍ ഏഴെണ്ണം ലക്ഷ്യത്തിലേക്ക്. എന്നാല്‍ രണ്ടെണ്ണം മാത്രമേ വലയില്‍ കയറിയുള്ളൂ. അതേസമയം സെവിയ പായിച്ച 11 ഷോട്ടുകളില്‍ ലക്ഷ്യത്തിലേക്ക് നീങ്ങിയത് നാലെണ്ണം. അതില്‍ ഒന്നാണ് വലയിലെത്തിയത്. 13-ാം മിനിറ്റില്‍ സുവാരസിന്റെ ഷോട്ട് സെവിയ ഗോളി രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ കോര്‍ണറിനൊടുവില്‍ ലഭിച്ച പന്ത് സുവാരസ് പായിച്ചത് ക്രോസ്ബാറിലിടിച്ചുമടങ്ങി.

റീബൗണ്ട് പന്ത് വലയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും സുവാരസിന് ലക്ഷ്യം പിഴച്ചു. കളിയുടെ ഗതിക്കെതിരായി 20-ാം മിനിറ്റില്‍ സെവിയ ലീഡ് നേടി. ബോക്‌സിനുള്ളില്‍ നിന്ന് വിറ്റോലോ പായിച്ച ഷോട്ടാണ് ബാഴ്‌സ ഗോളിയെ കീഴടക്കി വലയിലെത്തിയത്. 31-ാം മിനിറ്റില്‍ ബാഴ്‌സ സമനില പിടിച്ചു. അവര്‍ക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് മെസ്സി സുന്ദരമായി വലയിലെത്തിക്കുകയായിരുന്നു. ഈ സീസണില്‍ മെസ്സിയുടെ 30-ാം ഗോള്‍. തുടര്‍ച്ചയായ എട്ടാം സീസണിലാണ് മെസ്സി 30 ഗോള്‍ എന്ന നേട്ടം കൈവരിച്ചത്. 37-ാം മിനിറ്റില്‍ മെസ്സിയുടെ മറ്റൊരു ഷോട്ട് സെവിയ ഗോളി രക്ഷപ്പെടുത്തി.

രണ്ടാം പകുതിയുടെ രണ്ടാം മിനിറ്റില്‍ നെയ്‌മര്‍ക്ക് ലഭിച്ച അവസരവും സെവിയ ഗോളിയുടെ മികവിനു മുന്നില്‍ വിഫലമായി. തുടര്‍ന്ന് ലഭിച്ച കോര്‍ണറിനൊടുവില്‍ ബോക്‌സിനുള്ളില്‍ നിന്ന് ജെറാര്‍ഡ് പിക്വെ പായിച്ച ഷോട്ട് സെവിയ വലയില്‍ കയറി. നാല് മിനിറ്റിനുശേഷം സെവിയക്ക് സമനില നേടാന്‍ അവസരം ലഭിച്ചെങ്കിലും കെവിന്‍ ഗാമിയേറോയുടെ ഷോട്ട് ബാഴ്‌സ ഗോളി രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ ബാഴ്‌സയുടെ നെയ്‌മറുടെയും ബുസ്‌ക്കറ്റസിന്റെയും ഷോട്ടുകള്‍ സെവിയ ഗോളി രക്ഷപ്പെടുത്തി. തുടര്‍ന്നും ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലീഡ് ഉയര്‍ത്താന്‍ ബാഴ്‌സക്കോ സമനില പിടിക്കാന്‍ സെവിയക്കോ കഴിഞ്ഞില്ല. ലീഗില്‍ 26 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 66 പോയിന്റുമായാണ് ബാഴ്‌സലോണ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 58 പോയിന്റുള്ള അത്‌ലറ്റികോ മാഡ്രിഡ് രണ്ടാമതും 54 പോയിന്റുമായി റയല്‍ മാഡ്രിഡ് മൂന്നാമതും നില്‍ക്കുന്നു.

മറ്റൊരു മത്സരത്തില്‍ നാലാം സ്ഥാനത്തുള്ള വിയ്യാറയല്‍ തകര്‍പ്പന്‍ വിജയം നേടി. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ലെവന്റെയെ അവര്‍ കീഴടക്കി. 12-ാം മിനിറ്റില്‍ ലിയോ ബാപ്റ്റിസ്‌റ്റോ, 30-ാം മിനിറ്റില്‍ കാസ്റ്റിലോ അസ്വാഗ, 48-ാം മിനിറ്റില്‍ അഡ്രിയാന്‍ എന്നിവര്‍ ടീമിനായി ഗോള്‍ നേടി. 56-ാം മിനിറ്റില്‍ ഡിയോനര്‍ നവാരോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം ലെവന്റെ പത്തുപേരായാണ് കളിച്ചത്.

മറ്റ് മത്സരങ്ങളില്‍ അത്‌ലറ്റികോ ബില്‍ബാവോ 3-0ന് വലന്‍സിയയെയും ഗ്രനാഡ എഫ്‌സി 1-0ന് ഡിപോര്‍ട്ടീവോയെയും പരാജയപ്പെടുത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ചിത്രരാമായണം 25: രാവണനും ശുകനും

India

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

Kerala

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

Samskriti

സുഗ്രീവസഖ്യം എന്ന വഴികാട്ടി

Samskriti

നമാമി രാമം 25: അവിവേകത്തിനുമേല്‍ അഗ്‌നിജ്വാലകള്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ് കുതിപ്പ്

ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 1.34 കോടി രൂപ തട്ടി: ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സയ്യിദ് സഫ്വാൻ പിടിയിൽ

രാമസ്പര്‍ശം 25: ലങ്കയെ ഉണര്‍ത്തിയ തീ

‘ഞാൻ കാശിക്ക് പോകുന്നു’; കത്തെഴുതിവെച്ച് പ്ലസ് ടു വിദ്യാർത്ഥി നാടുവിട്ടു

സൗരവ് ഗാംഗുലിക്കും ഭാര്യയ്‌ക്കും വധഭീഷണി; അന്വേഷണം ആരംഭിച്ച് കൊൽക്കത്ത പോലീസ്

പിണറായിയിലേക്ക് സ്ഥലം മാറ്റിയതിൽ മനോവിഷമം: പഞ്ചായത്തിൽ യോഗത്തിനെത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം

സ്‌കൂളിലെത്താത്ത 7 വയസ്സുകാരിയെ തെരഞ്ഞ് അധ്യാപകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച! പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

കൊളംബിയ ഭൂചലനത്തിൽ 132 മരണം, രാജ്യത്തെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.