ധാക്ക: ഏഷ്യ കപ്പ് ട്വന്റി20 ചാമ്പ്യന്‍ഷിപ്പിന് മിര്‍പൂരില്‍ ഒരുക്കിയ പിച്ച് ലോകകപ്പ് ട്വന്റി20 ക്രിക്കറ്റിനു മുന്നോടിയായി മികച്ച പരിശീലനം നല്‍കില്ലെന്ന് ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണി. പാക്കിസ്ഥാനെ കീഴടക്കിയ ശേഷം സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ നായകന്‍. മത്സരത്തില്‍ പാക്കിസ്ഥാന്‍ 83 റണ്‍സിന് പുറത്തായി. ഇന്ത്യ വിരാട് കോഹ്‌ലിയുടെ മികവില്‍ അഞ്ചു വിക്കറ്റ് നഷ്ടപ്പെടുത്തി ജയം കണ്ടു.
ട്വന്റി20ക്ക് കാണികള്‍ എത്തുന്നത് ഫോറുകളും സിക്‌സറുകളും ആസ്വദിക്കാന്‍. നൂറില്‍ താഴെയുള്ള സ്‌കോര്‍ അതിനുതകില്ല. കുറഞ്ഞ സ്‌കോറെന്നത് 130-140 വരെയും, കൂടിയത് 200-240 വരെയുമാകണം- ധോണി പറഞ്ഞു. അതേസമയം, ഓസ്‌ട്രേലിയയിലേത് മികച്ച വിക്കറ്റുകളായിരുന്നുവെന്നും മികച്ച പരിശീലനമാണ് ലഭിച്ചതെന്നും ധോണി. മിര്‍പൂരില്‍ മികച്ച ഷോട്ടുകള്‍ കളിക്കാന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് അവസരം ലഭിക്കുന്നില്ലെന്നും ഇന്ത്യന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.
















