പാരീസ്: ഫ്രഞ്ച് ഫുട്‌ബോള്‍ ലീഗില്‍ മൂന്നാമതുള്ള നീസിന് തോല്‍വി. ബാസ്റ്റിയയോട് മടക്കമില്ലാത്ത രണ്ടു ഗോളിന് കീഴടങ്ങി നീസ്. സാദിയൊ ദിയല്ലോ, ഫ്‌ളോയ്ഡ് ഐറ്റെ എന്നിവരാണ് ബാസ്റ്റിയയ്‌ക്കായി ലക്ഷ്യം കണ്ടത്. 28 കളികളില്‍ 41 പോയിന്റുമായാണ് നീസ് മൂന്നാമതുള്ളത്. റെന്നസിനും ഇതേ പോയിന്റെങ്കിലും ഗോള്‍ശരാശരിയില്‍ നാലാമത്. ടൗളൗസിനെ ഒന്നിനെതിരെ രണ്ടു ഗോളിന് കീഴടക്കി റെന്നെസ്.
മറ്റൊരു കളിയില്‍ മോണ്ട്‌പെല്ലിയര്‍ 3-0ന് ലില്ലെയെ കീഴടക്കി. അതേസമയം, ആംഗേഴ്‌സിന് സമനില. എവേ മത്സരത്തില്‍ ഗ്വിന്‍ഗാംപാണ് ആംഗേഴ്‌സിനെ കുരുക്കിയത്. റെയ്‌മസ് 4-1ന് ബോര്‍ഡ്യുക്‌സിനെ തുരത്തിയപ്പോള്‍, ലോറിയന്റ് 1-0ന് ട്രോയ്‌സിനെ വീഴ്‌ത്തി.
















