റോം: ഇറ്റാലിയന്‍ ഫുട്‌ബോള്‍ ലീഗില്‍ കരുത്തരായ എഎസ് റോമയ്‌ക്കും എസി മിലാനും ജയം. എവേ മത്സരത്തില്‍ റോമ 3-1ന് എംപോളിയെ കീഴടക്കിയപ്പോള്‍, മിലാന്‍ ഏകപക്ഷീയമായ ഒരു ഗോളിന് ടോറിനോയെ വീഴ്‌ത്തി. സ്റ്റെഫാന്‍ എല്‍ ഷരാവിയുടെ ഇരട്ട ഗോളുകളാണ് റോമയ്‌ക്ക് മിന്നും ജയമൊരുക്കിയത്. അഞ്ച്, 74 മിനിറ്റുകളില്‍ ഷരാവി ലക്ഷ്യം കണ്ടു. 27ാം മിനിറ്റില്‍ മിരാലെം പാനിക്ക് രണ്ടാം ഗോളിനുടമ.
എര്‍വിന്‍ സുകനോവിച്ച് എംപോളിയുടെ ആശ്വാസം.
സ്വന്തം കാണികള്‍ക്കു മുന്നില്‍ ലൂക അന്റൊനെല്ലിയുടെ ഗോളിലാണ് മിലാന്‍ ജയം കണ്ടത്. 44ാം മിനിറ്റില്‍ മത്സരത്തിലെ ഏക ഗോള്‍. 27 കളികളില്‍ 53 പോയിന്റുമായി റോമ മൂന്നാം സ്ഥാനത്ത്. 47 പോയിന്റുള്ള എസി മിലാന്‍ ആറാമത്.
















