മിര്‍പൂര്‍: ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഐസിസി ചട്ടങ്ങള്‍ ലംഘിച്ചതിന് വിരാട് കോഹ്‌ലിക്ക് പിഴ. മത്സരഫീസിന്റെ മുപ്പത് ശതമാനം ഇന്ത്യന്‍ ഉപനായകന്‍ പിഴയായി നല്‍കണം.
പതിനഞ്ചാം ഓവറില്‍ മുഹമ്മദ് സമിയുടെ പന്തില്‍ വിരാട് വിക്കറ്റിനു മുന്നില്‍ കുടുങ്ങിയിരുന്നു. അംപയര്‍ പല്ലിയഗുരുഗെയുടെ ഈ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചതിനാണ് നടപടി. പന്ത് പാഡില്‍ തട്ടുന്നതിനു മുന്‍പ് വിരാടിന്റെ ബാറ്റിനരികില്‍ കൊണ്ടു. ഇതാണ് താരത്തിന്റെ അതൃപ്തിക്കു കാരണമായത്.
















