ബത്തേരി: ബത്തേരി ശ്രീ മാരിയമ്മന്‍ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാഗോപാലമന്ത്രാര്‍ച്ചന നടത്തി.ക്ഷേത്രസന്നിധിയിലൊരുക്കിയ പ്രത്യേക വേദിയില്‍ ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ മന്ത്രാര്‍ച്ചനയില്‍ പങ്കെടുത്തു.ആചാര്യന്മാരായ സ്വാമി പ്രഭാകരാനന്ദസരസ്വതി
സ്വാമിനി ശോഭപ്രിയാനന്ദസരസ്വതി എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തിയ ചടങ്ങിന് എം.പി സുരേഷ്, യു.കെ.സുബ്രമണ്യന്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. ബത്തേരി ശ്രീമഹാഗണപതി ക്ഷേത്രസമിതി പ്രസിഡന്റ് കെ.ജി.ഗോപാലപിളളയുടെ നേതൃത്വത്തിലുളള ഭരണസമിതിയംഗങ്ങള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. ക്ഷേത്രാങ്കണത്തില്‍ സജ്ജമാക്കിയ പ്രത്യേക സ്റ്റാളില്‍ ജന്മഭൂമി പ്രസിദ്ധീകരണമായ സ്മാര്‍ട്ട്@സ്കൂളി
ന്റെ പ്രദര്‍ശനവും വില്പ്പനയുംനടന്നു.ശ്രീലക്ഷ്മി ട്രേഡിംഗ് കമ്പനി ഉടമ യു.പി ശ്രീജിത്തിന് ആദ്യപ്രതി നല്‍കിക്കൊണ്ട് ജില്ലാകോഓഡിനേറ്റര്.ടി.എന്‍.അയ്യപ്പന് നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: