കൊല്ലം: രാജ്യദ്രോഹികള്‍ക്ക് കൂട്ടുനില്‍ക്കുന്ന സിപിഎം- കോണ്‍ഗ്രസ് നിലപാടിനെതിരെ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നാളെ വൈകിട്ട് അഞ്ചിന് ചിന്നക്കടയില്‍ ദേശരക്ഷാസദസ് നടക്കും. യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് അഡ്വ.ആര്.എസ്.പ്രശാന്ത് അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ രാഹുല്‍ ഈശ്വര്‍ മുഖ്യപ്രഭാഷണം നടത്തും. റിട്ട.കേണല്‍ കെ.കെ. ജോണ്‍, റിട്ട. മേജര്‍ ജനാര്‍ദ്ദനന്‍പിള്ള, ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്, ജനറല്‍ സെക്രട്ടറി അഡ്വ.പി.അരുള്‍, യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി സി.ബി.പ്രതീഷ് തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: