വാഷിങ്ടെണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി നിര്്ണ്ണയത്തിനായി സൗത്ത് കരോലിനയില്‍ നടന്ന വേട്ടെടുപ്പില്‍ ഹില്ലരി ക്ലിന്റണു വിജയം. 70 ശതമാനത്തിലധികം വോട്ടുകള്‍ നേടിയാണ് മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹില്ലരി ക്ലിന്റണ് വെര്‍മണ്ട് സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്സിനെ പരാജയപ്പെടുത്തിയത്. ഹില്ലരിക്ക് 75.5 % വോട്ടും സാന്‍ഡേഴ്സിനു 22% വോട്ടും ലഭിച്ചു.
ഒന്നിച്ചുനിന്നാല്‍ തകര്‍ക്കാനാകാത്ത ഒന്നുമില്ലെന്ന് തങ്ങള്‍ തെളിയിച്ചിരിക്കുകയാണെന്ന് ഹിലാരി ക്ലിന്റണ് വിജയശേഷം പറഞ്ഞു. സൗത്ത് കരോലിനയിലെ വിജയം ദേശീയ തലത്തിലും ആവര്‍ത്തിക്കുമെന്നും ഹില്ലരി ക്ലിന്റണ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ന്യൂഹാംഷയറില്‍ രണ്ടാം സ്ഥാനവും അയോവയിലും നെവാഡയിലും സൗത്ത് കരോളിനയിലും ഒന്നാംസ്ഥാനവും നേടിയ ഹില്ലരിക്ക് 11 സ്റ്റേറ്റുകളില്‍ ലീഡു ലഭിക്കുമെന്നാണ് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നത്. എട്ടു വര്‍ഷം മുമ്പ് സൗത്ത് കരോലിനയില്‍ ഹില്ലരി പരാജയപ്പെട്ടിരുന്നു. അന്ന് പ്രസിഡന്റ് ബരാക് ഒബാമയോടായിരുന്നു ഹില്ലരി പരാജയപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: