പയ്യന്നൂര്‍: പയ്യന്നൂര്‍ അന്നൂരിലെ ആര്‍ഷ വിദ്യാലയത്തിനെതിരെ ഡിവൈഎഫ്ഐയുടെ വ്യാജ പോസ്റ്റര്‍ പ്രചരണം. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്കൂളാണ് ആര്‍ഷ വിദ്യാലയം. 18 വര്‍ഷമായി നല്ലനിലയില്‍ പ്രവര്‍ത്തിച്ച് വരുന്ന ആര്‍ഷ വിദ്യാലയത്തിനെതിരെ നേരത്തെയും ഡിവൈഎഫ്ഐ വ്യാജ പോസ്റ്റര്‍ പ്രചരണം നടത്തിയിരുന്നു. ഡിവൈഎഫ്ഐയുടെ വ്യാജപോസ്റ്റര്‍ പ്രചരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം സ്കൂള്‍ അധികൃതര്‍ക്ക് പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് പ്രചരണത്തില്‍ പങ്കില്ലെന്നായിരുന്നു അന്ന് പാര്‍ട്ടി നേതൃത്വം നല്കിയ വിശദീകരണം. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ആര്ഷവിദ്യാലയത്തില് നിരവധി സിപിഎം കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും പഠിക്കുന്നുണ്ട്. സ്കൂളിനും, അധ്യാപികമാര്ക്കുമെതിരെ നടക്കുന്ന ഡിവൈഎഫ്ഐയുടെ വ്യാജ പ്രചരണത്തില്‍ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: