കണ്ണൂര്‍: ആര്‍ട്ട് ഓഫ് ലിവിങ്ങ് 35-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാര്‍ച്ച് 11, 12, 13 തീയ്യതികളില്‍ ഡല്‍ഹിയില്‍ നടക്കുന്ന വിശ്വാ സാംസ്കാരികോത്സവത്തിന്റെ പ്രചരണാര്‍ത്ഥം കാസര്‍കോട് നിന്നും ആരംഭിച്ച വിളംബയാത്രക്ക് കണ്ണൂരില്‍ ഉജ്വല സ്വീകരണം നല്കി. വിളംബരയാത്രയെ വളപട്ടണം പാലത്തിനടുത്തുവെച്ച് ബൈക്കുകളുടെയും കാറുകളുടെയും അകമ്പടിയോടു കൂടി സ്വീകരിച്ച് കണ്ണൂര്‍ നഗരത്തിലേക്ക് ആനയിച്ചു. തുടര്‍ന്ന് സ്റ്റേഡിയം കോര്‍ണറില്‍ നടന്ന സ്വീകരണ പരിപാടി ആര്‍ട്ട് ഓഫ് ലിവിംഗ് സംസ്ഥാന കമ്മറ്റിയംഗം കെ.പി.പ്രശാന്ത് നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. ആര്‍ട്ട് ഓഫ് ലിവിംഗ് ജില്ലാ സെക്രട്ടറി ഹരിദാസ് മംഗലശ്ശേരി അധ്യക്ഷത വഹിച്ചു. ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ പവനാനന്ദന്‍, ഏകനാഥ്, ഷിജു കരേറ്റ, വിനോദ് മാവേലിക്കര എന്നിവര്‍ സംസാരിച്ചു. വൈഎല്പിടി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സാജു മോഹന്‍ സ്വാഗതവും എ.കെ.സൂരജ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ആശ്രമ ഗായകന് മുരുകദാസ്, പ്രസാദ് മുള്ളൂല്‍ എന്നിവരുടെ നേതൃത്വത്തില്‍ സത്സംഗവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: