ലാഹോര്‍: വിരാട് കോഹ്‌ലിയോടുള്ള ആരാധന മൂത്ത് വീടിനു മുകളില്‍ ഭാരത ദേശീയ പാതക ഉയര്‍ത്തിയ പാക്കിസ്ഥാന്‍ യുവാവിന് ജാമ്യം. പഞ്ചാബ് പ്രവിശ്യയിലെ
ഒഖാര സ്വദേശിയായ ഉമര്‍ ദരസിനാണ് അഡീഷണല്‍ ജില്ലാ സെഷന്‍ കോടതി ജാമ്യം അനുവദിച്ചത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി20 മത്സരം ഇന്ത്യ ജയിച്ച ദിവസമാണ് ഉമര്‍ പതാക ഉയര്‍ത്തിയത്. മത്സരത്തില്‍ വിരാട് 90 റണ്‍സ് നേടിയിരുന്നു.
സംഭവത്തില്‍ പരാതി ലഭിച്ചതോടെ പോലീസ് വീട് റെയ്ഡ് ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്തു. 18ന്
ജില്ലാ കോടതയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും നിരസിച്ചു. കുറ്റം
തെളിയിക്കപ്പെട്ടാല്‍ പത്ത് വര്‍ഷം
തടവോ പിഴയോ, രണ്ടും കൂടിയോ ലഭിക്കും. രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായല്ല പ്രവര്‍ത്തിയെന്ന പോലീസ് റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജാമ്യം.
















