ലണ്ടന്‍: ട്വന്റി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍നിന്ന് പേസ് ബൗളര്‍ സ്റ്റീവന്‍ ഫിന് പുറത്ത്. കാല്‍ക്കുഴയ്ക്കേറ്റ പരിക്കാണ് ഫിന്നിന് തിരിച്ചടിയായത്. ലിയാം പ്ലങ്കറ്റിനെ പകരക്കാരനായി ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചു. ഇടതു കാലിനേറ്റ പരിക്കു മൂലം ഡിസംബറിലെ യുഎഇ പര്യടനത്തിനിടെ ഫിന് പിന്മാറിയിരുന്നു. തുടര്‍ന്ന് ദക്ഷിണാഫ്രിക്കയിലേക്കുള്ള ടീമിലേക്ക് ആദ്യം പരിഗണിച്ചില്ല. മൂന്നാം ടെസ്റ്റിനിടെയാണ് ടീമിനൊപ്പം ചേര്‍ന്നത്. 21 ട്വന്റി20 മത്സരങ്ങളില്‍ 27 വിക്കറ്റുകള്‍ നേടിയിട്ടുണ്ട് ഫിന്.
ഇന്ത്യന്‍ പിച്ചുകളില്‍ ഇംഗ്ലണ്ടിന്റെ പ്രതീക്ഷയായിരുന്നു സ്റ്റീവന്‍ ഫിന്. ഡേവിഡ് വില്ലി, റീസ് ടോപ്ലെ, ക്രിസ് ജോര്‍ദാന്‍, ബെന്‍ സ്റ്റോക്സ് എന്നിവര്‍ക്കൊപ്പം ഇനി പ്ലങ്കറ്റും ചേരും.
മൂന്നു ട്വന്റി20 മത്സരങ്ങളില്‍ മാത്രമേ പ്ലങ്കറ്റ് ഇംഗ്ലീഷ് ജഴ്സി അണിഞ്ഞിട്ടുള്ളു. ഏഴു വിക്കറ്റ് സമ്പാദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: