ട്രാഫിക്ക് എന്ന ചിത്രം മാത്രം മതി രാജേഷ് പിള്ള എന്ന സംവിധായകന് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ എത്രത്തോളം സ്ഥാനം പിടിച്ചിട്ടുണ്ടെന്ന് അറിയാന്‍. പുത്തന്‍തലമുറ ചലച്ചിത്രസംസ്കാരത്തിന് തുടക്കം കുറിച്ച ചിത്രമാണ് ട്രാഫിക്ക്. സിനിമയ്ക്ക് വേണ്ടി ജീവിച്ച് മരിച്ച സംവിധായകനായിരുന്നു രാജേഷ് പിള്ള. ഗുരുതര കരള്‍ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ആയിരുന്നപ്പോഴും അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവനും വേട്ട എന്ന ഏറ്റവും പുതിയ ചിത്രത്തിലായിരുന്നു. ഭക്ഷണക്രമത്തിലെ പ്രശ്നങ്ങള്‍ മൂലമുണ്ടാകുന്ന നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോസിസ് ആയിരുന്നു അദ്ദേഹത്തിന്.
രാജേഷ് പിള്ളയ്ക്ക് ജീവനിലും അപ്പുറമായിരുന്നു സിനിമ. എല്ലാറ്റിനും അപ്പുറം ചില പ്രത്യേകതകള്‍ ഉള്ള സംവിധായകനാമായിരുന്നു രാജേഷ് പിള്ള. ചെയ്ത നാല് ചിത്രങ്ങളില്‍ മൂന്ന് ചിത്രങ്ങളിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് കുഞ്ചാക്കോ ബോബന് ആയിരുന്നു. കുഞ്ചാക്കോ ബോബന്റെ തിരിച്ചുവരവിന് ശക്തി കൂട്ടിയ ചിത്രം കൂടിയാണ് ട്രാഫിക്ക്. സമയത്തിന് പ്രാധാന്യം നല്കുന്ന പ്രവണതയ്ക്ക് തുടക്കം കുറച്ചതും ഈ സംവിധായകന് തന്നെ.
കേരളത്തില്‍ നിരവധി അവയവ ദാനത്തിന് ഊര്‍ജ്ജം പകരാനും ട്രാഫിക്കിന് സാധിച്ചു. ബോക്സ് ഓഫീസില്‍ തകര്‍ന്ന ആദ്യ ചിത്രത്തിന് ശേഷം നീണ്ട ആറു വര്‍ഷത്തെ കാത്തിരിപ്പാണ് ട്രാഫിക്കിനായി രാജേഷ് എടുത്തത്. പിന്നീട് അദ്ദേഹത്തിന്റെ ചിത്രത്തിനായി മലയാളി പ്രേക്ഷകര്‍ നാല് വര്‍ഷം കാത്തിരിക്കേണ്ടി വന്നു. 2015ല്‍ പുറത്തിറങ്ങിയ അമലപോളും നിവിന്‍ പോളിയും ഒന്നിച്ച മിലി ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. ഒടുക്കം മത്ത് പിടിപ്പിക്കുന്ന സിനിമ സ്വപനങ്ങള്‍ ബാക്കിവെച്ച് കരിയറിലെ ഏറ്റവും നല്ല ചിത്രത്തിന്റെ ഫലം പോലും അറിയാതെയാണ് പുറത്തിറങ്ങിയ ദിവസം തന്നെ അദ്ദേഹം യാത്രയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: