കുട്ടനാട്: ഒരുവര്‍ഷത്തെ വെള്ളക്കരം മുന്‍കൂറായി അടച്ചു വീടുകളിലേയ്ക്കു കണക്ഷന് എടുത്തിട്ടും കുടിവെള്ളം ലഭിക്കുന്നില്ലെന്ന് പരാതി. ചമ്പക്കുളം ഗ്രാമപഞ്ചായത്തു പ്രദേശത്താണ് ആഴ്ചയില്‍ ഒരുദിവസം പോലും ശുദ്ധജലമെത്താത്തത്. അമിച്ചകരി പ്രദേശത്തു കഴിഞ്ഞ ഒരു മാസമായി ടാപ്പുകളില്‍ വെള്ളമെത്താറില്ല. ഒരു മാസംമുമ്പ് ഇവിടെ ആഴ്ചയില്‍ ഒരുദിവസം വീതം വെള്ളം ലഭിച്ചിരുന്നു. എന്നാല്‍ വേനല്‍ കനത്തതോടെ വിതരണം നിലയ്ക്കുകയായിരുന്നു.
7,500രൂപ മുന്‍കൂറായി അടച്ചാണ് പ്രദേശവാസികള്‍ രണ്ടരവര്‍ഷം മുമ്പ് ഹൗസ്കണക്ഷന്‍ എടുത്തത്. ആദ്യമൊക്കെ ദിവസവും വെള്ളം കിട്ടിയിരുന്നു. പിന്നീട് വേനല്‍ക്കാലത്ത് ആഴ്ചയില്‍ ഒരുദിവസം വീതമായി വിതരണം ചുരുങ്ങി. പ്രദേശത്തേക്കുള്ള വാല്‍വ് പൂര്‍ണമായും തുറക്കാതിരിക്കുന്നതാവാം ക്ഷാമത്തിനു കാരണമെന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: