Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഭാഷയ്‌ക്കായി സമര്‍പ്പിച്ച താപസജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2016, 06:15 pm IST
in Varadyam

 

മലയാള സാഹിത്യത്തിലെ മൗലിക ഗ്രന്ഥ രചനയിലും പഠനഗവേഷണ രംഗത്തും ആറുപതിറ്റാണ്ടോളം നീണ്ട ശുഭ്രസാന്നിധ്യമായ ഡോ. വി.എസ്.ശര്‍മ്മയ്‌ക്ക് ഇന്ന് 80-ാം പിറന്നാള്‍. മലയാളത്തിലും ഇംഗ്ലീഷിലുമായി അദ്ദേഹം തൊണ്ണൂറിലധികം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. പരിഭാഷകള്‍, മൗലിക ഗ്രന്ഥങ്ങള്‍, ജീവചരിത്രങ്ങള്‍, ഗവേഷണ പഠനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ആയിരത്തോളം പേജുകള്‍ വരുന്ന ഭോജരാജന്റെ ശൃംഗാര പ്രകാശമാണ് അദ്ദേഹം ഏറ്റവും ഒടുവില്‍ പൂര്‍ത്തിയാക്കിയത്. മലയാളത്തില്‍ ഇത്തരത്തിലൊരു ഗ്രന്ഥം ആദ്യമാണ്. ശ്രീ സ്വാതിതിരുനാള്‍ ജീവിതവും കൃതികളും എന്ന പഠനഗ്രന്ഥം പോലെ മറ്റൊന്ന് മലയാളത്തിലില്ല. ടാഗോര്‍ കൃതികളുടെ സമഗ്രപഠനമായ രവീന്ദ്ര സരോവരം എന്ന ഈടുറ്റ ഗ്രന്ഥം മലയാളത്തിന് എന്നും മുതല്‍ക്കൂട്ടാണ്. ടാഗോര്‍ കൃതികളെ ഇത്ര ആഴത്തില്‍ പഠിച്ച മറ്റൊരു വ്യക്തിയും മലയാള സാഹിത്യ ഗ്രന്ഥത്തിലുണ്ടോയെന്ന് സംശയമാണ്.

പതിനെട്ടാം നൂറ്റാണ്ടില്‍ കാര്‍ത്തിക തിരുനാള്‍ മഹാരാജാവ് എഴുതിയ നാട്യശാസ്ത്ര സംബന്ധമായ ബാലരാമഭരതം – സരസ്വതി എന്ന സംസ്‌കൃത ഗ്രന്ഥത്തിന് ഇംഗ്ലീഷിലും മലയാളത്തിലുമായി നടത്തിയ പരിഭാഷ അദ്ദേഹത്തിന്റെ ഈടുറ്റ സംഭാവനയാണ്. എഴുപത്തഞ്ച് തുള്ളല്‍ക്കഥകള്‍ (സംശോദനം), ഗീതാഞ്ജലി പരിഭാഷ, ഗീതാഗോവിന്ദം വ്യാഖ്യാനം എന്നിവ മലയാളത്തിലും ശ്രീശങ്കര ദി പോയറ്റ്, മഹാരാജാ ശ്രീ സ്വാതി തിരുനാള്‍, രസ, ഡാന്‍സ് ആന്‍ഡ് മ്യൂസിക് ഓഫ് സൗത്ത് ഇന്ത്യ, ട്രാവന്‍കൂര്‍ ഡൈനാസ്റ്റി എന്നിവ ഇംഗ്ലീഷിലുമായി അദ്ദേഹം കൈരളിക്ക് സമര്‍പ്പിച്ച സംഭാവനകളില്‍ ചിലതാണ്. ഇതിനുപുറമെ 150 ല്‍പ്പരം ഗവേഷണ പ്രബന്ധങ്ങളും രചിച്ചു. ഡോ. വി.എസ്. ശര്‍മ്മ ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ നിരവധി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. 1993 ല്‍ ജര്‍മനി സന്ദര്‍ശിച്ചിട്ടുണ്ട്. ഇപ്പോള്‍ ആറ്റുകാല്‍ അംബാപ്രസാദത്തിന്റെ ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചുവരുന്നു.

ഹരിപ്പാട്ട് പുത്തിയില്‍ ഇല്ലത്ത് സാഹിത്യഭൂഷണന്‍ പി.എസ്. വാസുദേവ ശര്‍മ്മയുടെയും ശുചീന്ദ്രം വട്ടപ്പള്ളി സ്ഥാനികര്‍ മഠത്തില്‍ പാര്‍വതി അന്തര്‍ജനത്തിന്റെയും മകനായി 1936 മാര്‍ച്ച് 12 (1111 കുംഭം 29) ന് സ്വാതി നക്ഷത്രത്തിലാണ് അദ്ദേഹം ജനിച്ചത്. ഹരിപ്പാട്ട് സ്‌കൂള്‍ വിദ്യാഭ്യാസവും നാഗര്‍കോവില്‍ എസ്.ടി. കോളേജില്‍ ഇന്റര്‍മീഡിയറ്റും പൂര്‍ത്തിയാക്കി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നാണ് 1956-1960 കാലഘട്ടത്തില്‍ ബിരുദ ബിരുദാനന്തര ബിരുദങ്ങള്‍ സമ്പാദിച്ചത്. ഇതിനിടയില്‍ പി.ശേഷാദ്രി അയ്യരില്‍ നിന്ന് വിവിധ ഭാഷകളും വേദാന്താദി വിഷയങ്ങളും പഠിച്ചു.

ഡോ. പി.കെ.നാരായണപിള്ളയുടെ ശിക്ഷണത്തിലാണ് എം.ലിറ്റ്, പി.എച്ച്.ഡി. ബിരുദങ്ങള്‍ നേടിയത്. തുടര്‍ന്ന് കേരള സര്‍വകലാശാലയില്‍ നിന്ന് ഡി.ലിറ്റ് ബിരുദവും സമ്പാദിച്ചു. പണ്ഡിതരത്‌നം കെ.പി.നാരായണപിഷാരടിയില്‍ നിന്ന് നാട്യശാസ്ത്രം പഠിച്ചു.

മലയാളരാജ്യം പത്രാധിപരായി 1960-61 കാലഘട്ടത്തിലാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് (1961-63) കേരള സര്‍ക്കാര്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ട്രാന്‍സ്‌ലേറ്റര്‍ ( 68-69) , ഗവേഷണം (63-68), തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ ലക്ചറര്‍( 1968-69) ,കേരള സര്‍വകലാശാല മലയാളം വിഭാഗത്തില്‍ ലക്ചറര്‍, റീഡര്‍, പ്രൊഫസര്‍, വിഭാഗം അധ്യക്ഷന്‍, ഓറിയന്റല്‍ ഫാക്കല്‍റ്റി ഡീന്‍, സെനറ്റംഗം (1969-96) എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2013 നവംബര്‍ മുതല്‍ 2016 ഫെബ്രുവരി വരെ കേരള സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആന്‍ഡ് വിഷ്വല്‍ ആര്‍ട്‌സിന്റെ ഓണററി ഡയറക്ടറായും പ്രവര്‍ത്തിച്ചു. ഫൈനാര്‍ട്‌സ് ഫാക്കല്‍റ്റി ഡീന്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍, സെനറ്റംഗം, അക്കാദമിക് കൗണ്‍സിലംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരള കലാമണ്ഡലം ചെയര്‍മാന്‍, എം.ജി.സര്‍വകലാശാല ഫൈന്‍ ആര്‍ട്‌സ് വിഭാഗം ഡീന്‍, കിള്ളിക്കുറിശ്ശി മംഗലം കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം അധ്യക്ഷന്‍, തിരുവനന്തപുരം മാര്‍ഗി പ്രസിഡന്റ്, ബി.എസ്.ആര്‍.സി. അംഗം, കല്‍ക്കത്ത രാജാറാം മോഹന്റായ് ലൈബ്രറി ഫൗണ്ടേഷന്‍ അംഗം തുടങ്ങിയ പദവികളിലും സേവനം അനുഷ്ഠിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ സാംസ്‌കാരിക വിഭാഗം സീനിയര്‍ ഫെലോഷിപ്പ്, ഡി.എല്‍.എ ഫെലോഷിപ്പ്, സൊറാബ്ജി ടാറ്റാ ഫെലോഷിപ്പ് തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ച് ഗ്രന്ഥങ്ങള്‍ രചിച്ചു. ഡോ. വി.എസ്.ശര്‍മയുടെ കീഴില്‍ 12 വിദ്യാര്‍ത്ഥികള്‍ പി.എച്ച്.ഡിയും 25 പേര്‍ എം.ഫില്‍ ബിരുദവും നേടി. ഇപ്പോഴും അദ്ദേഹം ഗവേഷകര്‍ക്ക് മാര്‍ഗനിര്‍ദ്ദേങ്ങള്‍ നല്‍കിവരുന്നു. വാചസ്പദി പുരസ്‌കാരം,വിജയദശമി പുരസ്‌കാരം, മൃഡാനന്ദ സ്വാമി പുരസ്‌കാരം, മുകുന്ദരാജ പുരസ്‌കാരം, എം.കെ.കെ.നായര്‍ പുരസ്‌കാരം, സാഹിത്യരത്‌നം, സാഹിത്യ കലാനിധി ബിരുദങ്ങള്‍ എന്നിവ ലഭിച്ചിട്ടുണ്ട്.

അവിവാഹിതനായ ഡോ. വി.എസ്.ശര്‍മ്മ 80-ാം വയസ്സിലും പ്രായത്തിന്റെ അവശതകള്‍ മറന്ന് ഊര്‍ജസ്വലതയോടെ ശാസ്തമംഗലത്തെ നിവേദിതയില്‍ തന്റെ സാഹിത്യ സപര്യ തുടരുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടന്‍; മികച്ച ഗായിക വൈക്കം വിജയലക്ഷ്മി

സുസുകിയുടെ ബനസ്കന്ദയിലെ ചാണകത്തില്‍ നിന്നും ബയോ സിഎന്‍ജി നിര്‍മ്മിക്കുന്ന പ്ലാന്‍റ്
India

ചാണകത്താല്‍ വണ്ടിയോടിക്കാം;ചാണകത്തില്‍ നിന്ന് ബയോ സിഎന്‍ജി ഉണ്ടാക്കുന്ന സുസുകിയുടെ ഇന്ത്യയിലെ പ്ലാന്‍റ് വിജയം… ഡീസലിനേക്കാള്‍ കുറഞ്ഞവിലയില്‍ ഇന്ധനം

Kerala

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

News

വടക്കേ അമേരിക്കയിലെ ഗുണ്ടാ സംഘങ്ങൾക്ക് അതിർത്തിക്കിപ്പുറം പഞ്ചാബ് പോലീസിൽ കൈയാളുകൾ, എസ്എച്ച്ഒയെ പിടികൂടി, വൻ കൊള്ളപ്പദ്ധതി പൊളിച്ചു

India

പട്വാരി, ഇൻസ്പെക്ടർ അഴിമതികളെക്കുറിച്ച് ആഞ്ഞടിച്ച് രാഹുൽ ഗാന്ധി : ഇത് നടന്നത് കോൺഗ്രസ് കാലത്താണല്ലോയെന്ന് സോഷ്യൽ മീഡിയ

പുതിയ വാര്‍ത്തകള്‍

മണ്‍സൂണ്‍ ബമ്പര്‍ : 10 കോടിയുടെ ടിക്കറ്റ് വിറ്റത് കൊല്‍ക്കത്ത സ്വദേശി ഒപി ഖാന്‍

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

ചാക്കോച്ചൻ ഇന്ന് കൊച്ചി ലുലുമാളിൽ; ഉന്മാദം’ ട്രെയിലർ ലോഞ്ച് വൈകിട്ട് 6ന്

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേരില്‍ വ്യാജ കാസ്റ്റിങ് കാള്‍;തൃശൂര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി

പാകിസ്ഥാനിൽ എയ്ഡ്‌സ് പകർച്ചാ പേടി; സർക്കാർ ആശുപത്രിയിൽനിന്ന് 78 കുട്ടികൾക്ക് എച്ച്‌ഐവി ബാധ

വിഴിഞ്ഞം സമ്പൂര്‍ണ അന്താരാഷ്‌ട്ര ചരക്ക് കവാടമായി മാറുന്നു; 18 മുതൽ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കം

ടിഎം സിയ്‌ക്കെതിരെ നടപടികൾ ശക്തമാക്കി ; അഭിഷേക് ബാനർജിയുടെ ഓഫീസടക്കം ബുൾഡോസർ കൊണ്ട് പൊളിച്ചു നീക്കി

യൂട്യൂബർ ചെകുത്താന് മർദനം;അപകട സ്ഥലത്തേക്ക് മോഹൻലാൽ സൈനിക വേഷത്തിലെത്തിയത് അധിക്ഷേപിച്ചെന്ന് ആരോപണം

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.