തിരുവനന്തപുരം: തിങ്കളാഴ്ച വിരമിക്കുന്ന ചീഫ് സെക്രട്ടറി ജിജി തോംസണ് ക്യാബിനറ്റ് പദവിയോടെ പുതിയ നിയമനം. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായാണ് ജിജി തോംസണെ നിയമിച്ചിരിക്കുന്നത്.
നിലവിൽ എൽ.രാധാകൃഷ്ണനാണ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്. എന്നാൽ ഇദ്ദേഹത്തിന് ക്യാബിനറ്റ് പദവി ഇല്ലായിരുന്നു. ജിജി തോംസന്റെ കാലാവധി മൂന്നു മാസത്തേക്കുകൂടി നീട്ടാൻ നേരത്തെ ആലോചനയുണ്ടായിരുന്നു. എന്നാൽ തീരുമാനം മന്ത്രിസഭ മാറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ചുമതല സർക്കാർ നൽകിയിരിക്കുന്നത്.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഈ ഉന്നത പദവി നൽകല്. കഴിഞ്ഞ ജനുവരിയിലാണ് 1980 ബാച്ചിലെ ഐഎഎസ് ഓഫീസറായ ജിജി തോംസണെ ചീഫ് സെക്രട്ടറിയായി നിയമിച്ചത്. പുതിയ ചീഫ് സെക്രട്ടറിയായി പി.കെ മൊഹന്തിയെ നിയമിക്കാൻ നേരത്തെ മന്ത്രിസഭ തീരുമാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: