പത്തനാപുരം: ഇന്ത്യന്‍ ജനതയില്‍ 64 ശതമാനം പേരും വെളിപ്രദേശത്തു പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നവരാണെന്നും ഇത് ആഫ്രിക്കന്‍ രാജ്യങ്ങളിലേതിനേക്കാള്‍ കൂടുതലാണെന്നും ലോകസഭ മുന്‍ സെക്രട്ടറി ജനറല്‍ പി.ഡി.ടി. ആചാരി.
ഗാന്ധിഭവന് സാമൂഹ്യശുചിത്വ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ഭാരതസര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്ന സ്വഛ് ഭാരതം പദ്ധതിയിലൂടെ ഈ ദുഃസ്ഥിതി മാറ്റം ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ശുചിത്വമില്ലാത്ത നാടിന് വികസനം അന്യമാണ്. സമൂഹത്തില്‍ അസ്തമിച്ചുകൊണ്ടിരിക്കുന്ന നന്മകളെ തിരിച്ചുകൊണ്ടുവരുന്നതിന് പ്രേരിപ്പിക്കുന്ന മാതൃകാപ്രവര്‍ത്തനമാണ് പത്തനാപുരം ഗാന്ധിഭവനിലെതെന്നും അദ്ദേഹം പറഞ്ഞു.
ഗുരുവന്ദനം അഡ്വ.എം.ഗംഗാധരകുറുപ്പ് ഉദ്ഘാടനം ചെയ്തു. പത്തനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്. നജീബ് മുഹമ്മദ് അദ്ധ്യക്ഷനായിരുന്നു. ജില്ലാപഞ്ചായത്തംഗം അഡ്വ.എസ്.വേണുഗോപാല്‍, സന്തോഷ് കെ.തോമസ്, കെ.ധര്മ്മരാജന്, ആവണീശ്വരം ജയചന്ദ്രന്, വടകോട് മോനച്ചന്, ഗാന്ധിഭവന് സെക്രട്ടറി ഡോ.പുനലൂര്‍ സോമരാജന്, ഗോപിനാഥ് മഠത്തില്‍, തഴവ സത്യന്, വെട്ടിക്കവല ശശികുമാര്‍, വിജയന് ആമ്പാടി, പി.എസ്.അമല്‍രാജ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: