പുത്തൂര്‍: പുത്തൂര്‍ പോലീസ് സ്റ്റേഷന് അതിര്‍ത്തി കേന്ദ്രമാക്കി കഞ്ചാവ് ലോബിയുടെ പ്രവര്‍ത്തനം ശക്തമാകുന്നു. അതൊടൊപ്പം തന്നെ ഒഴിഞ്ഞ ഇടങ്ങള്‍ കേന്ദ്രീകരിച്ച് സാമൂഹികവിരുദ്ധ ശല്യവും വര്‍ദ്ധിച്ചുവരുകയാണ്.
പുത്തൂര്‍ ടൗണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കഞ്ചാവ് ലോബിയുടെ പ്രധാന ഇരകള്‍ വിദ്യാര്‍ത്ഥികളാണ്. ആവശ്യക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടങ്ങളില്‍ നിന്നും കഞ്ചാവ് സുലഭമായി ലഭിക്കുന്നുമുണ്ട്. സ്കൂള്‍ പരിസരത്ത് കഞ്ചാവ് വില്‍പ്പന രണ്ട് പേരെ കഴിഞ്ഞ ദിവസം പുത്തൂര്‍ പോലീസ് പിടികൂടിയിരുന്നു.
കുളക്കട പൂത്തൂര്‍മുക്ക് പുത്തന്‍പുരയില്‍ ആനന്ദന് (43), അമ്പയലില് താഴതില്‍ ഉണ്ണി (36) എന്നിവരാണ് പിടിയിലായത്. സ്കൂള്‍ കോളേജ് പരിസരത്ത് കഞ്ചാവ് വില്പന നടത്തുന്നവരെ പോലീസ് നിരീക്ഷിച്ച് വരവെയാണ് ഇവരുടെ അറസ്റ്റ്. പുത്തൂര്‍ കേന്ദ്രീകരിച്ച് നടക്കുന്ന കഞ്ചാവ് ലോബിയുടെ മുഖ്യ ഇടനിലാക്കാരാണ് ഇവര്‍. ഇവരാണ് ആവശ്യക്കാര്‍ക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുന്നത്. പാക്കറ്റുകളിലാക്കിയാണ് ഇവര്‍ കഞ്ചാക്ക് കോളേജിലെ വിദ്യാര്‍ത്ഥിയായ അരുണ്‍ കഞ്ചാവ് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ സഹിതമാണ് പിടിയിലായത് എന്നത് ശ്രദ്ധേയമായിരുന്നു. കഞ്ചാവ് ഉപയോഗിക്കാന്‍ ഇത്തരത്തില്‍ അത്യാധുനിക സംവിധാനത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ എത്തുന്നുവെന്നത് ഇവരുടെ അറസ്റ്റ് തെളിയിക്കുന്നു. പതിനഞ്ചിലധികം കൂട്ടുപ്രതികള്‍ ഇവര്‍ക്കൊപ്പമുണ്ടെന്നാണ് പോലീസ് നല്കുന്ന സൂചന.
തമിഴ്നാട്ടില്‍ നിന്നുമാണ് ഇവര്‍ക്ക് കഞ്ചാവ് ലഭിക്കുന്നതെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പുത്തൂര്‍ സര്‍ക്കാര്‍ ഹൈസ്കൂളിന് സമീപവും പരിസരപ്രദേശങ്ങളിലും വ്യാപകമായി കഞ്ചാവ് വിതരണം നടക്കുന്നതും പോലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പുത്തൂരും പരിസരപ്രദേശങ്ങളിലെയും സ്കൂള്പരിസരമാണ് കഞ്ചാവ് ലോബി ലക്ഷ്യം വച്ചിരിക്കുന്നത്. അതുപോലെ തന്നെ പ്രദേശത്ത് സാമൂഹികവിരുദ്ധ ശല്യം വര്‍ദ്ധിച്ചുവരുകയാണ്. റോഡുകളില്‍ പരസ്യമായ മദ്യപാനവും കഞ്ചാവ് ഉപയോഗവും നടന്നിട്ടും പോലീസ് യാതൊരു നടപടിയും എടുക്കാത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: