കോഴിക്കോട്: പയ്യോളി പെരുമാള്‍പുരത്ത് ഭാര്യയേയും മകനെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുന്നുമ്മേല്‍ നസീമ (40), മകന് നാസിം (എട്ട്) എന്നിവരാണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിനു ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച നസീമയുടെ ഭര്‍ത്താവ് ഇസ്മയിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യയേയും മകനെയും കൊലപ്പെടുത്തിയ ശേഷം ഇസ്മായിലിന്റെ ഉമ്മയേയും കൊല്ലാന്‍ ശ്രമിച്ചിരുന്നു.
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇസ്മായിലിനെയും ഉമ്മയെയും ആശുപത്രിയില്‍ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: