ഹൈദരാബാദ്: ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ ജീവനൊടുക്കിയ ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുല ദളിതനല്ലെന്ന് പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഇതോടെ ദളിത് പീഡനം ആരോപിച്ച് കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, ബന്ദാരു ദത്താത്രേയ, യൂണിവേഴ്സിറ്റി വിസി അപ്പാറാവു എന്നിവര്‍ക്ക് എതിരെ എടുത്ത കേസ് നിലനില്‍ക്കില്ലെന്ന് വ്യക്തമായി.
വെമുല പട്ടികജാതി, വര്‍ഗക്കാരനല്ല, ഒബിസിയില്‍ പെടുന്ന വാദ്ര വിഭാഗക്കാരനാണ്. പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹൈദരാബാദ് ജലസേചന വകുപ്പില്‍ നിന്ന് ശേഖരിച്ച മാതാപിതാക്കളുമായി ബന്ധപ്പെട്ട രേഖകളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. യൂണിവേഴ്സിറ്റി രേഖകളിലും രോഹിത് ദളിതനാണെന്ന് പറയുന്നില്ല. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വെമുല ദളിതനല്ലെന്നും വാദ്ര സമുദായക്കാരനാണെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പോലീസും ഇക്കാര്യം അന്വേഷണത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഔദ്യോഗികവും ആധികാരികവുമായ അന്വേഷണ റിപ്പോര്‍ട്ട് ഇപ്പോഴാണ് പുറത്തുവരുന്നത്. തെലങ്കാന പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹൈദരാബാദ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
വെമുലയുടെ ആത്മഹത്യയെത്തുടര്‍ന്ന് പട്ടികജാതി, വര്‍ഗ പീഡനം ആരോപിച്ചാണ് കേന്ദ്രമന്ത്രിമാര്‍ക്കും വിസിക്കും എതിരെ കേസ് എടുത്തത്. രോഹിതനെതിരെ എന്തു നടപടി സ്വീകരിച്ചുവെന്ന് ചോദിച്ച് കത്തെഴുതിയതു വഴി രോഹിതിനെ പീഡിപ്പിച്ചെന്നാണ് സ്മൃതിക്കെതിരായ ആരോപണം. ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയതിനാണ് ബന്ദാരു ദത്താത്രേയ്ക്ക് എതിരെ കേസ്. ബന്ദാരു ദത്താത്രേയ ഒബിസിയാണ് എന്നതാണ് മറ്റൊരു സത്യം. രോഹിത് ദളിതനല്ലെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ഇവര്‍ക്ക് എതിരെ ചുമത്തിയ ദളിത് പീഡനക്കുറ്റം നിലനല്‍ക്കില്ല. ജനുവരി 17നാണ് വെമുല ജീവനൊടുക്കിയത്.
അതിനിടെ വെമുലയുടെ ഫെലോഷിപ്പ് തുക തടഞ്ഞുവച്ചിരുന്നില്ലെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്ൃതി ഇറാനി പാര്‍ലമെന്റില്‍ അറിയിച്ചു. രാജ്യസഭയില്‍ മായാവതിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു അവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: